ബൈ​ക്കി​ല്‍ ട്രാ​വ​ല​ര്‍ ഇ​ടി​ച്ച്‌ കൂ​ള്‍​ബാ​ര്‍ ഉ​ട​മ മ​രി​ച്ചു
Monday, October 21, 2019 9:40 PM IST
കാ​സ​ര്‍​ഗോ​ഡ്: ബൈ​ക്കി​ല്‍ ട്രാ​വ​ല​ര്‍ ഇ​ടി​ച്ച്‌ കൂ​ള്‍​ബാ​ര്‍ ഉ​ട​മ​യാ​യ യു​വാ​വ് മ​രി​ച്ചു. സു​ഹൃ​ത്തി​ന് ഗു​രു​ത​രം. എ​രി​യാ​ല്‍ സി​പി​സി​ആ​ര്‍​ഐ കൊ​ള​ങ്ക​ര​യി​ലെ പ​രേ​ത​നാ​യ മ​ഹ​മൂ​ദ് - സ​ഫി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ബി​ദ്(27) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.45ഒാ​ടെ കാ​സ​ർ​ഗോ​ഡ്- മം​ഗ​ളു​രു ദേ​ശീ​യ​പാ​ത​യി​ലെ എ​രി​യാ​ലി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മൊ​ഗ്രാ​ല്‍​പു​ത്തൂ​രി​ൽ ക​ഫി​നൊ ഹ​ബ്ബ് എ​ന്ന കൂ​ള്‍​ബാ​ര്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ആ​ബി​ദ്. രാ​ത്രി ക​ട പൂ​ട്ടി സു​ഹൃ​ത്ത് കൊ​ള്ള​ങ്ക​ര​യി​ലെ ജാ​ബി​റി(24)​നൊ​പ്പം ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് വ​രു​ന്പോ​ഴാ​ണ് ഇ​ട​റോ​ഡി​ല്‍ നി​ന്നും വ​ന്ന ട്രാ​വ​ല​ര്‍ ഇ​ടി​ച്ച​ത്.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ബി​ദി​നെ​യും ജാ​ബി​റി​നെ​യും ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ കാ​സ​ര്‍​കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴെ​ക്കും ആ​ബി​ദ് മ​രി​ച്ചി​രു​ന്നു. ജാ​ബി​റി​നെ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മം​ഗ്ലൂ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മു​ന്പ് കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു ആ​ബി​ദ് .വീ​ട്ടു​കാ​രും സു​ഹൃ​ത്തു​ക​ളും ചേ​ര്‍​ന്ന് പ​ണം സ്വ​രൂ​പി​ച്ച്‌ എ​റ​ണാ​കു​ള​ത്ത് ന​ട​ത്തി​യ ചി​കി​ത്സ​യി​ല്‍ അ​സു​ഖം മാ​റി പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്തി​യാ​ണ് കൂ​ള്‍​ബാ​ര്‍ ആ​രം​ഭി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍:​നി​ഷാ​ബി, ഷാ​നി​ബ, ഷം​ല, ത​സ്ലീം.

പ​ടം..​ചാ​ർ​ളി