അതിർത്തിയുടെ ‌‘ആരോഗ്യം’ മോശമാണ്
Monday, October 21, 2019 12:52 AM IST
ബ​ദി​യ​ഡു​ക്ക: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം കൈ​വ​രി​ക്കു​ക​യാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​യ​രു​ന്പോ​ഴും കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്കു പോ​ലും സൗ​ക​ര്യ​മി​ല്ലാ​തെ നെ​ട്ടോ​ട്ട​മൊ​ടു​ക​യാ​ണ് അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ. മു​ളി​യാ​ർ, കാ​റ​ഡു​ക്ക, ദേ​ലം​പാ​ടി, ബ​ദി​യ​ടു​ക്ക, എ​ന്‍​മ​ക​ജെ, പു​ത്തി​ഗെ, കും​ബ​ഡാ​ജെ, ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​രാ​ണ് കി​ട​ത്തി​ച്ചി​കി​ത്സ തേ​ടി കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന​ത്.
മു​ളി​യാ​റി​ൽ പ​ത്ത് കി​ട​ക്ക​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ഒ​രു സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​മു​ണ്ടെ​ങ്കി​ലും കി​ട​ത്തി​ച്ചി​കി​ത്സ തു​ട​ങ്ങി​യി​ട്ടി​ല്ല. രാ​വി​ലെ നി​രീ​ക്ഷ​ണ​ത്തി​നാ​യി കി​ട​ത്തു​ന്ന രോ​ഗി​ക​ളെ വൈ​കു​ന്നേ​ര​മാ​കു​ന്പോ​ൾ പ​റ​ഞ്ഞു​വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ൻ​ഡോ​സ​ൾ​ഫാ​ൻ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഉ​ദ്ഘാ​ട​നം ന​ട​ത്തി കി​ട​ത്തി​ച്ചി​കി​ത്സ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ് കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലും ഉ​ള്ള​ത്. മു​ള്ളേ​രി​യ​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും കി​ട​ത്തി​ച്ചി​കി​ത്സ ആ​രം​ഭി​ച്ചി​ട്ടി​ല്ല. കി​ട​ത്തി​ച്ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് ഇ​വി​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളാ​ണ് ആ​ശ്ര​യം. ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ആ​കെ​യു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ദി​വ​സേ​ന നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. കി​ട​ത്തി​ച്ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യെ​ങ്കി​ലും കാ​ണ​ണ​മെ​ങ്കി​ല്‍ ഇ​വി​ടെ​യു​ള്ള​വ​ർ 15 കി​ലോ​മീ​റ്റ​റി​ലേ​റെ സ​ഞ്ച​രി​ച്ചു മു​ള്ളേ​രി​യ​യി​ലോ സു​ള്ള്യ​യി​ലോ എ​ത്ത​ണം.
രാ​ത്രി​യി​ല്‍ അ​സു​ഖ​മു​ണ്ടാ​വു​ക​യോ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ പെ​ട്ടെ​ന്നു പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടാ​ന്‍ പോ​ലും ഒ​രി​ട​മി​ല്ല.
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രും നി​ര​വ​ധി പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളു​മു​ള്ള ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​തി​യാ​യ യാ​ത്ര​സൗ​ക​ര്യം പോ​ലും ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.
ഉ​ക്കി​ന​ടു​ക്ക​യി​ൽ പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​റെ പ്ര​തീ​ക്ഷ​യു​ണ്ടെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ലു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് ഉ​ള്ള സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കി​ട​ത്തി​ച്ചി​കി​ത്സ​യെ​ങ്കി​ലും ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.