ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്നു
Monday, October 21, 2019 12:52 AM IST
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള ചു​റ്റു​മ​തി​ലാ​ണ് ത​ക​ര്‍​ന്ന​ത്. ചെ​ങ്ക​ല്ല് കൊ​ണ്ടു​ണ്ടാ​ക്കി​യ​താ​ണ് ചു​റ്റു​മ​തി​ല്‍.
പ​രാ​തി​ക്കാ​രും മ​റ്റും ചു​റ്റു​മ​തി​ലി​ന് സ​മീ​പ​ത്ത് ഇ​ല്ലാ​തി​രു​ന്ന​ത് ദു​ര​ന്തം ഒ​ഴി​വാ​യി.
കോ​മ്പൗ​ണ്ടി​ന് സ​മീ​പം ബൈ​ക്കു​ക​ളും മ​റ്റു​വാ​ഹ​ന​ങ്ങ​ളും നി​ര്‍​ത്തി​യി​ട്ടി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍​ക്കു കേ​ടു​പാ​ടൊ​ന്നും സം​ഭ​വി​ച്ചി​ല്ല. നേ​ര​ത്തെ​ത​ന്നെ ചു​റ്റു​മ​തി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

പി.​എ​സ്. വാ​ര്യ​രു​ടെ 150-ാം വാ​ർ​ഷി​കം;
സെ​മി​നാ​ർ ന​ട​ത്തി

ക​ണ്ണൂ​ർ: കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​സ്ഥാ​പ​ക​ൻ പി.​എ​സ്. വാ​ര്യ​യ​രു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യു​ർ​വേ​ദ സെ​മി​നാ​റും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.