മാ​ഹി തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും
Monday, October 21, 2019 12:51 AM IST
മാ​ഹി: സെ​ന്‍റ് തെ​രേ​സാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം നാ​ളെ സ​മാ​പി​ക്കും. തി​രു​നാ​ളി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​യ ഇ​ന്ന​ലെ വി​ശ്വാ​സി​ക​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ദേ​വാ​ല​യ​ത്തി​ന​ക​ത്തും പു​റ​ത്തും തി​രു​സ്വ​രൂ​പ​ത്തി​ൽ പൂ​മാ​ല അ​ർ​പ്പി​ക്കു​വാ​ൻ തീ​ർ​ഥാ​ട​ക​രു​ടെ നീ​ണ്ട നി​ര​യു​ണ്ടാ​യി. ഇ​ന്ന് വൈ​കു​ന്നേ​രം മം​ഗ​ലാ​പു​രം ബി​ഷ​പ് ഡോ. ​പീ​റ്റ​ർ പോ​ൾ സ​ൽ​ദാ​ന​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ങ്കി​ണി ഭാ​ഷ​യി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 10.30ന് ​ക​ണ്ണൂ​ർ ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജെ​റോം ചി​ങ്ങ​ന്ത​റ, സ​ഹ​വി​കാ​രി​മാ​ർ, തി​രു​നാ​ൾ ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സെ​മി​ത്തേ​രി റോ​ഡ് ജം​ഗ്ഷ​നി​ൽ ബി​ഷ​പ്പി​നെ സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് ബി​ഷ​പ്പി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം പൊ​തു വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ച അ​മ്മ ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​സ്വ​രൂ​പം ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജെ​റോം ചി​ങ്ങ​ന്ത​റ അ​ൾ​ത്താ​ര​യി​ലെ ര​ഹ​സ്യ അ​റ​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​ത്തെ 18 ദി​വ​സം നീ​ണ്ടു നി​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാകും.