പ്രൊ​ക്ല​മേ​ഷ​ൻ മി​സ്സി​യോ ക​ൺ​വ​ൻ​ഷ​ൻ: ഒ​രു​ക്ക​ധ്യാ​നം ന​ട​ത്തി
Monday, October 14, 2019 1:49 AM IST
തൃ​ക്ക​രി​പ്പൂ​ർ: ക​ണ്ണൂ​ർ രൂ​പ​ത പ്രൊ​ക്ല​മേ​ഷ​ൻ ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന "മി​സ്സി​യോ 2019' ക​ൺ​വ​ൻ​ഷ​ന്‍റെ മു​ന്നോ​ടി​യാ​യി കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന​യി​ൽ ഏ​ക​ദി​ന ഒ​രു​ക്ക ധ്യാ​നം ന​ട​ന്നു.
തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ ന​ട​ന്ന ധ്യാ​നം കേ​ര​ള റീ​ജ​ൺ ലാ​റ്റി​ൻ കാ​ത്ത​ലി​ക് ബി​ഷ​പ് കോ​ൺ​ഫ​റ​ൻ​സ് പ്രൊ​ക്ല​മേ​ഷ​ൻ കേ​ന്ദ്ര​സ​മി​തി അം​ഗം ബ്ര​ദ​ർ ബെ​ന്നി രാ​ജ​ൻ പു​ന​ലൂ​ർ ന​യി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​നാ വി​കാ​രി ഫാ. ​തോം​സ​ൺ കൊ​റ്റ്യ​ത്ത്, ഫാ. ​പീ​റ്റ​ർ പാ​റേ​ക്കാ​ട്ടി​ൽ, സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട്, രാ​ജു ജോ​സ​ഫ്, ജോ​ൺ പ​ട​മാ​ട്ടു​മ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. പി​ലാ​ത്ത​റ അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​യി​ൽ 28 നാ​ണ് "മി​സ്സി​യോ 2019' ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.