സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം: ഭ​ക്ഷ​ണ​ശാ​ല കൊ​വ്വ​ൽ​പ​ള്ളി​യി​ൽ
Monday, October 14, 2019 1:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു​ള്ള ഭ​ക്ഷ​ണ​ശാ​ല കാ​ഞ്ഞ​ങ്ങാ​ട് കൊ​വ്വ​ൽ പ​ള്ളി​യി​ലു​ള്ള മൈ​താ​നി​യി​ൽ ന​ട​ത്താ​ൻ ഭ​ക്ഷ​ണ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഒ​ഫീ​ഷ്യ​ലു​മ​ട​ക്കം 15000 ത്തോ​ളം പേ​ർ​ക്ക് വീ​തം നാ​ല് നേ​രം ഭ​ക്ഷ​ണ​മൊ​രു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.
ഭ​ക്ഷ​ണ​ശാ​ല 20 വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് ഒ​രു ത​വ​ണ 3000 പേ​ർ​ക്ക് ഇ​ല​യി​ട്ട് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ന​ൽ​കും ഭ​ക്ഷ​ണ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​സൗ​ക​ര്യ​ത്തി​ന് 24 ഉ​പ​സ​മി​തി​ക​ളും രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഡി​ഇ​ഒ കെ. ​സ​ര​സ്വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ജി​ത്കു​മാ​ർ, കാ​സ​ർ​ഗോ​ഡ് ഡി​ഇ​ഒ എ​ൻ. ന​ന്ദി​കേ​ശ​ൻ, ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ കെ. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, നൂ​ൺ മീ​ൽ ഓ​ഫീ​സ​ർ ദി​ലീ​പ്കു​മാ​ർ കെ​പി​എ​സ്ടി​എ സം​സ്ഥാ​ന അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി കെ.​സി. രാ​ജ​ൻ, എ. ​പ്ര​ദീ​പ് കു​മാ​ർ കെ.​ഇ. ബ​ക്ക​ർ, പി.​വി.​സു​രേ​ഷ് ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ത​ഹ​സി​ൽ​ദാ​ർ പി. ​ര​ത്നാ​ക​ര​ൻ, ജി.​കെ.​ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി. ​ശ​ശി​ധ​ര​ൻ സ്വാ​ഗ​ത​വും അ​ലോ​ഷ്യ​സ് ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.