സി​പി​എ​മ്മി​ന് ബി​ജെ​പി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി മ​ത്സ​രി​ക്കേ​ണ്ട ഗ​തി​കേ​ട്: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
Monday, October 14, 2019 1:49 AM IST
കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി തെ​ര​ഞ്ഞ​ടു​പ്പി​നെ നേ​രി​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് സി​പി​എ​മ്മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഡി​സി​സി ഓ​ഫീ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബി​ജെ​പി സ്ഥാ​നാ​ർ​ഥി ര​വീ​ശ​ത​ന്ത്രി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​യി​ട്ടാ​ണ് താ​ൻ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ശ​ങ്ക​ർ റൈ​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ​ഡി​എ​ഫി​ന്‍റെ അ​ഞ്ചു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ഞ്ച് നി​ല​പാ​ടാ​ണു​ള്ള​ത്.
എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും വോ​ട്ട് ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫി​നെ ഇ​വി​ടെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യം.​
ശ​ങ്ക​ർ റൈ ​ഈ​ശ്വ​ര​വി​ശ്വാ​സി​യാ​വു​ന്ന​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ട്ടി​യു​ടേ​ത് കൂ​ടി​യാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, എം.​കെ. രാ​ഘ​വ​ൻ എം.​പി., ടി.​സി​ദ്ദീ​ഖ്, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ.​കെ. ഏ​ബ്ര​ഹാം, ഗോ​വി​ന്ദ​ൻ നാ​യ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.