കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി പു​ഴ​യി​ല്‍ മു​ങ്ങി മ​രി​ച്ചു
Sunday, October 13, 2019 1:26 AM IST
അം​ഗ​ഡി​മു​ഗ​ര്‍: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി പു​ഴ​യി​ല്‍ മു​ങ്ങി മ​രി​ച്ചു. എ​സ്ടി​പി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ് (17) ആ​ണ് മ​രി​ച്ച​ത്. നാ​ല് കൂ​ട്ടു​കാ​രു​മൊ​ത്ത് വീ​ട്ടി​ല്‍ നി​ന്ന് ഒ​രു കി​ലോമീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ച​ള്ള​ങ്ക​യം പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു.

കു​ളി ക​ഴി​ഞ്ഞ് മൂ​ന്നുപേ​ര്‍ മു​ക​ളി​ല്‍ ക​യ​റി​യെ​ങ്കി​ലും സി​ദ്ദി​ഖി​നെ ക​ണ്ടി​ല്ല. കൂ​ട്ടു​കാ​രു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി പു​ഴ​യി​ല്‍ തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് മം​ഗ​ല്‍​പാ​ടി​യി​ല്‍നി​ന്നു​മെ​ത്തി​യ അ​ഗ്നിശ​മ​ന വി​ഭാ​ഗം ര​ണ്ടുമ​ണി​ക്കൂ​ര്‍ നേ​രം തി​ര​ച്ചി​ല്‍ ന​ട​ത്തി​യാ​ണ് സി​ദ്ദി​ഖി​നെ പു​റ​ത്തെ​ടു​ത്ത​ത്. ധ​ര്‍​മത്ത​ടു​ക്ക ബി.​കെ. ഹൗ​സി​ലെ ഇ​ബ്രാ​ഹിം-ദൈ​ന​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.