വി​ക​സ​നം പ​റ​ഞ്ഞ് വോ​ട്ടു​ചോ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ വ​ർ​ഗീ​യ​ത പ​റ​യു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ
Sunday, October 13, 2019 1:05 AM IST
മ​ഞ്ചേ​ശ്വ​രം: മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​നം പ​റ​ഞ്ഞു വോ​ട്ട് ചോ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ വ​ർ​ഗീ​യ​ത പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

എം.​സി. ഖ​മ​റു​ദ്ദീ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം പൈ​വ​ളി​കെ പെ​ർ​മു​ദെ​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര ഭ​ര​ണം​മൂ​ലം ബി​ജെ​പി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യാ​ണ്. സാ​മ്പ​ത്തി​ക കെ​ട്ടു​റ​പ്പ് പാ​ടേ ത​ക​ർ​ന്നു.

വ്യ​വ​സാ​യ​മേ​ഖ​ല ത​ക​ർ​ച്ച​യി​ലാ​ണ്. ഓ​ട്ടോ​മൊ​ബൈ​ൽ രം​ഗ​ത്ത് 3.5 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു. ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണ്. ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ ത​ക​ർ​ന്നു. പ്ര​തി​സ​ന്ധി​യി​ലാ​കു​മ്പോ​ൾ ക​പ​ട രാ​ജ്യ​സ്നേ​ഹം വി​ള​മ്പി വീ​ഴ്ച​ക​ൾ മ​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ഇ​ട​ത് സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​സ​ർ​ഗോ​ട്ടെ ദേ​ശീ​യ​പാ​ത​യു​ടെ ത​ക​ർ​ച്ച​യു​ടെ ക്രെ​ഡി​റ്റ് ബി​ജെ​പി​ക്കും സി​പി​എ​മ്മി​നും വീ​തി​ച്ചെ​ടു​ക്കാ​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഓ​ഡി​റ്റി​ംഗി​ല്ലാ​ത്ത കി​ഫ്ബി പ​ദ്ധ​തി​ക​ൾ അ​ഴി​മ​തി ന​ട​ത്താ​ൻ വേ​ണ്ടി​യാ​ണ്. ക​പ​ട ക​മ്യൂ​ണി​സ്റ്റു​ക​ളാ​യി കേ​ര​ള​ത്തി​ലെ സി​പി​എം അ​ധ​പ​തി​ച്ചു.

മ​ഞ്ചേ​ശ്വ​ര​ത്ത് ചെ​ർ​ക്ക​ള​വും പി.​ബി. അ​ബ്ദു​ൾ റ​സാ​ഖും ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യ്ക്കാ​യി യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ൾ ത​യാ​റെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യോ​ഗ​ത്തി​ൽ മ​ഞ്ജു​നാ​ഥ ഷെ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​മാ​രാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, എം.​കെ. രാ​ഘ​വ​ൻ, മു​ൻ മ​ന്ത്രി​മാ​രാ​യ രാ​മ​നാ​ഥ റൈ, ​വി​ന​യ​കു​മാ​ർ സൊ​ർ​ക്കെ, യു.​ടി. ഖാ​ദ​ർ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, സി.​കെ. ശ്രീ​ധ​ര​ൻ, പി.​കെ. ഫൈ​സ​ൽ, ജെ.​എ​സ്. സോ​മ​ശേ​ഖ​ര​ൻ, ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി, എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, സാ​ജി​ദ് മൗ​വ്വ​ൽ, ഹ​ർ​ഷാ​ദ് വൊ​ർ​ക്കാ​ടി, നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.