ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണം
Saturday, October 12, 2019 1:03 AM IST
ചി​റ്റാ​രി​ക്കാ​ൽ: ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന അ​തീ​വ​ഗൗ​ര​വ​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം തോ​മാ​പു​രം മേ​ഖ​ല യു​വ​ജ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​രു​ടെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ന​ൽ​കു​ക, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ക, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ർ​ച്ച നേ​രി​ടു​ന്ന​തി​ന് വി​ല​സ്ഥി​ര​ത ഫ​ണ്ട്, ഉ​യ​ർ​ന്ന താ​ങ്ങു​വി​ല എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തു​ക, ക​ർ​ഷ​ക പെ​ൻ​ഷ​ൻ തു​ക ഉ​യ​ർ​ത്തു​ക, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ള്ള കൃ​ഷി​നാ​ശ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ക, യു​വ​ജ​ന​ങ്ങ​ളെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ​ക്ക് യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. നാ​ല് ഇ​ട​വ​ക​ക​ൾ വീ​തം ചേ​ർ​ന്ന് റൂ​ട്ട് എ​ന്ന പേ​രി​ൽ യു​വ​ജ​ന ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി വ​ട​ശ്ശേ​രി​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, തോ​മാ​പു​രം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് നി​ര​പ്പേ​ൽ, സി​ജോ ക​ണ്ണേ​ഴ​ത്ത്, നി​ക്കി മാ​ളി​യേ​ക്ക​ൽ, സി​സ്റ്റ​ർ പ്രീ​തി മ​രി​യ,ബെ​ന്നി ക​ല​യ​ത്താ​ങ്ക​ൽ, ഷോ​ബി ന​ടു​പ​റ​മ്പി​ൽ, സി​സ്റ്റ​ർ ലി​സ് മ​രി​യ, ബോ​ണി ചെ​റു​പു​ഴ, ജീ​ലി​യ ആ​ലു​ങ്ക​ൽ, സോ​ജോ ച​ക്കാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.