ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ 18 ന് ​യോ​ഗം
Saturday, October 12, 2019 1:03 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കൊ​ന്ന​ക്കാ​ട്, മാ​ലോം ടൗ​ണു​ക​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 18 ന് ​രാ​വി​ലെ 11 മ​ണി​ക്കും വൈ​കു​ന്നേ​രം മൂന്ന് മ​ണി​ക്കു​മാ​യി ഡ്രൈ​വ​ർ​മാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പോ​ലീ​സി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം ചേ​രാ​ൻ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ൽ നി​ല​വി​ൽ വ​രു​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും. എ​ല്ലാ ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ ക​യ​റി ത​ന്നെ യാ​ത്ര​ക്കാ​രെ എ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.
യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് സി​ഐ സി​ബി, എ​സ്ഐ ബാ​ല​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​വി. ഹ​രി​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ ടോ​മി വ​ട്ട​ക്കാ​ട്ട്, ഇ.​ജെ. ജേ​ക്ക​ബ്, എ.​വി. മാ​ത്യു, കെ.​വി. കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.