അ​ശ്വ​മേ​ധം ര​ണ്ടാം​ഘ​ട്ടം ഇ​ന്നു​മു​ത​ൽ
Monday, September 23, 2019 1:26 AM IST
കാ​സ​ർ​ഗോ​ഡ്: കു​ഷ്ഠ​രോ​ഗ നി​ര്‍​ണ​യ പ​രി​പാ​ടി അ​ശ്വ​മേ​ധം ര​ണ്ടാം​ഘ​ട്ടം ഇ​ന്നു​മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ ആ​റു വ​രെ ജി​ല്ല​യി​ല്‍ ന​ട​ത്തും. 2018 ഡി​സം​ബ​റി​ല്‍ ന​ട​ന്ന അ​ശ്വ​മേ​ധം ഒ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി ജി​ല്ല​യി​ല്‍ എ​ട്ടോ​ളം പു​തി​യ കേ​സു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞി​രു​ന്നു.
ഇ​പ്പോ​ഴും സ​മൂ​ഹ​ത്തി​ല്‍ കു​ഷ്ഠ​രോ​ഗം നി​ല​നി​ല്‍​ക്കു​ന്നു എ​ന്ന​താ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. ചി​കി​ത്സ എ​ടു​ക്കാ​ത്ത രോ​ഗി​ക​ള്‍ തു​മ്മു​ക​യോ ചു​മ​യ്ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ രോ​ഗാ​ണു​ക്ക​ള്‍ പു​ര​ത്തു​വ​രു​ക​യും മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രു​ക​യും ചെ​യ്യും.
ചി​കി​ത്സ ആ​രം​ഭി​ക്കു​മ്പോ​ള്‍ രോ​ഗ​പ്പ​ക​ര്‍​ച്ച ഇ​ല്ലാ​താ​കു​ന്ന​തു​കാ​ര​ണം ചി​കി​ത്സ എ​ടു​ക്കു​ന്ന രോ​ഗി​യി​ല്‍​നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്കു രോ​ഗം പ​ക​രി​ല്ല. സ്പ​ര്‍​ശ​ന​ശേ​ഷി കു​റ​ഞ്ഞ​തോ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന നി​റം മ​ങ്ങി​യ​തോ ചു​വ​ന്നു ത​ടി​ച്ച​തോ ആ​യ പാ​ടു​ക​ള്‍ കൈ​കാ​ലു​ക​ളി​ലെ മ​ര​വി​പ്പ്, വേ​ദ​ന​യു​ള്ള ത​ടി​ച്ച ഞ​ര​മ്പു​ക​ള്‍ വേ​ദ​ന​യി​ല്ലാ​ത്ത വ്ര​ണ​ങ്ങ​ള്‍ എ​ന്നി​വ കു​ഷ്ഠ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ളാ​കാം. കു​ഷ്ഠ​രോ​ഗം പൂ​ര്‍​ണ​മാ​യും ചി​കി​ല്‍​സി​ച്ചു മാ​റ്റു​വാ​ന്‍ ക​ഴി​യും.
ആ​രം​ഭ​ത്തി​ല്‍ ത​ന്നെ ചി​കി​ല്‍​സി​ച്ചാ​ല്‍ രോ​ഗം മൂ​ല​മു​ള്ള അം​ഗ​വൈ​ക​ല്യം ത​ട​യാ​ന്‍ സാ​ധി​ക്കും. സ​മൂ​ഹ​ത്തി​ല്‍ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത കു​ഷ്ഠ​രോ​ഗി​ക​ളെ ക​ണ്ടെ​ത്തി ചി​കി​ല്‍​സ​ക്കു വി​ധേ​യ​മാ​ക്കു​ന്ന​തി​ന് കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന തീ​വ്ര യ​ജ്ഞ പ​രി​പാ​ടി​യാ​ണ് "അ​ശ്വ​മേ​ധം' കു​ഷ്ഠ​രോ​ഗ നി​ര്‍​ണ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി.
ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലെ എ​ട്ടു ജി​ല്ല​ക​ളി​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച ഒ​രു സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​യും ഒ​രു സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​നും അ​ട​ങ്ങു​ന്ന ടീം ​ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി കു​ഷ്ഠ​രോ​ഗ സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.
ഇ​വ​രെ സൂ​പ്പ​ര്‍​വൈ​സ് ചെ​യ്യു​ന്ന​തി​നും കു​ഷ്ഠ​രോ​ഗം സം​ശ​യി​ക്ക​പ്പെ​ടു​ന്ന​വ​രെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​നു​മാ​യി ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ​യും പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ്മാ​രേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ക​ണ്ടെ​ത്തു​ന്ന കു​ഷ്ഠ​രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്‌​സ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഭ​വ​ന സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ ജ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യെ കു​ഷ്ഠ​രോ​ഗ വി​മു​ക്ത​മാ​ക്കാ​നാ​യി ന​ട​ത്തു​ന്ന ഈ ​മ​ഹാ​യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.