സെ​പക്‌​താ​ക്രോ സം​സ്‌​ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പ്: കാ​സ​ർ​ഗോ​ഡ് ജേ​താ​ക്ക​ൾ
Monday, September 23, 2019 1:26 AM IST
തൃ​ക്ക​രി​പ്പൂ​ർ: കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്ന സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ സെ​പക്‌​താ​ക്രോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ ടീം ​ഈ​വ​ന്‍റി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീം ​ജേ​താ​ക്ക​ളാ​യി. ക​ണ്ണൂ​രി​നെ 2-0 ത്തി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
സെ​പക്‌​താ​ക്രോ ദേ​ശീ​യ ടീം ​സെ​ല​ക്‌​ഷ​ൻ ക്യാ​മ്പി​ലേ​ക്ക് ജി​ല്ല​യി​ൽ നി​ന്ന് മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 5 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
എം. ​ആ​ബ്ദു​ൾ ക​രീം, പി.​വി. അ​ഭി​ജി​ത്ത്, ന​ന്ദു കൃ​ഷ്ണ​ൻ, കെ.​കെ. പാ​ർ​വ​തി, ടി.​കെ.​ബി. നാ​ഫി​യ എ​ന്നി​വ​ർ​ക്കാ​ണ്‌ ദേ​ശീ​യ മ​ത്സ​ര​ത്തി​നു​ള്ള കോ​ച്ചിം​ഗ് ക്യാ​മ്പി​ലേ​ക്ക് സെ​ല​ക്‌​ഷ​ൻ ല​ഭി​ച്ച​ത്.