കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തിലെ നവരാത്രി പൂജാ ഉത്സവം 29 മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കും. 29 നു രാവിലെ 6.30ന് നട തുറക്കല്‍, എട്ടിന് ഉഷപൂജ, ദേവീഭാഗവത പാരായണം, ഉച്ചയ്ക്ക് അന്നദാനം, 5.30 ന് കുല കൊത്തല് ചടങ്ങ്, ആറിന് ധ്വജാരോഹണം, ഏഴിനു തായമ്പക, എട്ടിന് നൃത്തനൃത്യങ്ങള്‍, പത്തിന് രാത്രി പൂജ. 30 നു രാവിലെ മുതല്‍ വിവിധ പൂജകള്‍. ഉച്ചയ്ക്ക് അന്നദാനം, ഒന്നിന് കാഞ്ഞങ്ങാട് സംഗീതം ഓര്‍ക്കസ്ട്രയുടെ സംഗീതാര്‍ച്ചന, വൈകുന്നേരം അഞ്ചിന് സര്‍വ്വൈശ്വര്യ വിളക്കുപൂജ, ആറിന് തിരുവാതിര, ഏഴിന് ഭജന, പത്തിന് രാത്രി പൂജ.
ഒക്ടോബര്‍ ഒന്നിനു രാവിലെ മുതല്‍ വിവിധ പൂജകള്‍. ഉച്ചയ്ക്ക് അന്നദാനം. ഒരു മണി മുതല്‍ മൂന്ന് മണി വരെ മാത്തില്‍ വനമാല ഭജനസംഘത്തിന്റെ ഭജന, ആറിന് തിരുവാതിര, ഏഴിന് ഭജന, പത്തിന് രാത്രിപൂജ. രണ്ട് ഏഴിന് വിശേഷാല്‍ ഹോമം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് മൂന്നിന് കലാമണ്ഡലം വാസുദേവന്‍ നമ്പീശന് അവതരിപ്പിക്കുന്ന സംഗീതകച്ചേരി, ആറിന് തിരുവാതിര, വൈകുന്നേരം ഏഴിന് നൃത്തനൃത്യങ്ങള്‍, പത്തിന് രാത്രി പൂജ, ദേവീ ദര്‍ശനം. മൂന്നിനു രാവിലെ മുതല്‍ വിവിധ പൂജകള്‍, ഉച്ചയ്ക്ക് അന്നദാനം, 1.30ന് കാഞ്ഞങ്ങാട് സൗപര്‍ണ്ണിക ഭജനസംഘം അവതരിപ്പിക്കുന്ന ഭജന, നാലിന് കാഞ്ഞങ്ങാട് ദാസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, ആറിന് തിരുവാതിര, ഏഴിന് നൃത്തനൃത്യങ്ങള്‍.
നാലിനു രാവിലെ മുതല്‍ വിവിധ പൂജകള്‍, ഉച്ചയ്ക്ക് അന്നദാനം, നാലിന് അരുണ്‍കുമാര്‍ തൃക്കണ്ണാടിന്റെ നേതൃത്വത്തില്‍ സാക്സോഫോണ്‍ വാദ്യം, ഏഴിന് നൃത്തനൃത്യങ്ങള്‍.
അഞ്ചിനു രാവിലെ മുതല്‍ വിവിധ പൂജകള്‍, ഉച്ചയ്ക്ക് അന്നദാനം, ഒന്നിന് ഏച്ചിക്കാനം വൃന്ദാവനം ബാലസദനം അവതരിപ്പിക്കുന്ന ഭജന, നാലിന് ഹൊസ്ദുര്‍ഗ് സത്യസായിസേവാ സംഘം അവതരിപ്പിക്കുന്ന ഭജന, ആറിന് തിരുവാതിര, ഏഴിന് കലാരത്ന ഷംനാഡിഗ കുമ്പളയുടെ ഹരികഥ- ഭക്ത ചന്ദ്രഹാസ.ആറിനു രാവിലെ മുതല്‍ വിവിധ പൂജകള്‍, ഉച്ചയ്ക്ക് അന്നദാനം ഉച്ചയ്ക്ക് ഒന്നിന് ദശാവതാരം-നൃത്തശില്പം, നാലിന് സംഗീതക്കച്ചേരി, ഏഴിന് നൃത്തനൃത്യങ്ങള്‍.
മഹാനവമിദിനമായ ഏഴ് തിങ്കളാഴ്ച രാവിലെ വിശേഷാല്‍ ഗണഹോമം, എട്ടിന് ഉഷപൂജ, ദേവീഭാഗവത പാരായണം, ഉച്ചയ്ക്ക് അന്നദാനം, നാലിന് ഭജന, ആറിന് തിരുവാതിര, ഏഴിന് ഭക്തിഗാനസുധ.
സമാപനദിനമായ എട്ട് വിജയദശമിദിനത്തില്‍ രാവിലെ വിശേഷാല്‍ ഗണഹോമം, എട്ടിന് ഉഷപൂജ, ദേവീഭാഗവത പാരായണം, 12ന് ഉച്ചപൂജ തുടര്‍ന്ന് അന്നദാനം, വൈകിട്ട് നാലിന് ശ്രുതിലയം-സംഗീതാര്‍ച്ചന, ആറിന് തിരുവാതിര, 6.45ന് കരിമരുന്ന് പ്രയോഗം, ഏഴിന് ഭരതനാട്യം, പത്തിന് രാത്രിപൂജ, ദേവീദര്‍ശനം, 11.30ന് ശ്രീഭൂതബലി, കഷായതീര്ത്ഥ വിതരണം, ധ്വജാരോഹണത്തോടെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാകും.