കു​ഴി അ​ട​യ്ക്ക​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന് എ​ക്സൈ​സി​ന്‍റെ കൈ​ത്താ​ങ്ങ്
Monday, September 23, 2019 1:25 AM IST
ബ​ദി​യ​ഡു​ക്ക: ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി പാ​താ​ള​ക്കു​ഴി രൂ​പ​പ്പെ​ട്ട റോ​ഡി​ല്‍ ഡ്രൈ​വ​റു​ടെ ഒ​റ്റ​യാ​ള്‍ കു​ഴി അ​ട​യ്ക്ക​ല്‍ പ്ര​തി​ഷേ​ധ പോ​രാ​ട്ട​ത്തി​ന് താ​ങ്ങാ​യി എ​ക്സൈ​സ് അ​ധി​കൃ​ത​രും.
ബ​ദി​യ​ഡു​ക്ക- ഏ​ത്ത​ടു​ക്ക- കി​ന്നിം​ഗാ​ര്‍ റോ​ഡി​ലെ നെ​ട്ട​ണി​ഗെ ബൈ​ര്‍​ത്തി​യ​ടു​ക്ക അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തെ റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ട പാ​താ​ള​ക്കു​ഴി​യി​ല്‍ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ത്തി​ല്‍​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രു​ന്നു.
കു​ഴി​ക​ൾ അ​ട​ച്ചു റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ര്‍ ചെ​വി​ക്കൊ​ണ്ടി​ല്ല. ഇ​തോ​ടെ സ​മീ​പ​വാ​സി​യാ​യ പി​ക്ക​പ്പ് വാ​ന്‍ ഡ്രൈ​വ​ര്‍ റ​ഫീ​ഖ് ത​ന്‍റെ വാ​ഹ​ന​ത്തി​ല്‍ ചെ​ങ്ക​ല്ല് കൊ​ണ്ടു​വ​ന്നു പ്ര​തി​ഷേ​ധാ​ത്മ​ക​മാ​യി ഒ​റ്റ​യ്ക്കു​ത​ന്നെ റോ​ഡി​ലെ കു​ഴി​ക​ള്‍ അ​ട​യ്ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ബ​ദി​യ​ഡു​ക്ക എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​തു​വ​ഴി​യെ​ത്തി​യ​ത്.
ഒ​റ്റ​യാ​ള്‍ ന​ട​ത്തു​ന്ന പോ​രാ​ട്ടം ക​ണ്ട് എ​ക്സൈ​സ് സം​ഘം റ​ഫീ​ഖി​നൊ​പ്പം കു​ഴി അ​ട​യ്ക്ക​ല്‍ പ്ര​വൃ​ത്തി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും അ​പ​ക​ടം വ​രു​ത്തു​ന്ന രീ​തി​യി​ലു​ള്ള കു​ഴി​ക​ള്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു.
റ​ഫീ​ഖി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​ശം​സി​ച്ചു കൊ​ണ്ടാ​ണ് എ​ക്സൈ​സ് സം​ഘം മ​ട​ങ്ങി​യ​ത്. സം​ഘ​ത്തി​ല്‍ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​ടി. പ്ര​തീ​പ്, ശ്രീ​കാ​ന്ത്, സി.​കെ.​വി. സു​രേ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.
മു​ള്ളേ​രി​യ​യി​ല്‍ കി​ന്നിം​ഗാ​ര്‍ വ​ഴി സു​ളെ​പ​ദ​വി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ബ​സു​ക​ള്‍ റോ​ഡ് ത​ക​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്.