വൈ​രു​ധ്യ​ങ്ങ​ള്‍ നി​റ​ഞ്ഞ മഞ്ചേശ്വരം, ത്രികോണ മത്‌സരം പൊടിപൊടിക്കും
Monday, September 23, 2019 1:25 AM IST
കാ​സ​ര്‍​ഗോ​ഡ്: ഒ​രു​പ​ക്ഷേ കേ​ര​ള​ത്തി​ലെ മ​റ്റൊ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​നും ഇ​ല്ലാ​ത്ത​വി​ധം വൈ​വി​ധ്യ​വും വൈ​രു​ധ്യ​വും നി​റ​ഞ്ഞ ച​രി​ത്ര​മാ​ണ് മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റേ​ത്. സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പോ​ലും പ്ര​തി​ഫ​ലി​ച്ച ഈ ​വ്യ​ത്യ​സ്ത​ത​ക​ളാ​ണ് മ​ഞ്ചേ​ശ്വ​ര​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ തീ​ര്‍​ത്തും പ്ര​വ​ച​നാ​തീ​ത​മാ​ക്കു​ന്ന​ത്.
കേ​ര​ള​സം​സ്ഥാ​നം രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ മ​ല​യാ​ള​ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​ര്‍ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന അ​ന്ന​ത്തെ കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളോ​ടൊ​പ്പം ക​ന്ന​ഡ​യും തു​ളു​വും മു​ഖ്യ​ഭാ​ഷ​ക​ളാ​യി​രു​ന്ന മ​ഞ്ചേ​ശ്വ​രം പ്ര​ദേ​ശ​ത്തെ​യും ചേ​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ണാ​ട​ക​സ​മി​തി എ​ന്നൊ​രു സം​ഘ​ട​ന ത​ന്നെ ഇ​വി​ടെ രൂ​പീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന​ത്തെ മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കും കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന ഭാ​ഗം ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് തി​രി​കെ​ചേ​ര്‍​ക്ക​ണം എ​ന്നാ​യി​രു​ന്നു ക​ര്‍​ണാ​ട​ക​സ​മി​തി​യു​ടെ ആ​വ​ശ്യം. ക​ന്ന​ഡ വി​കാ​രം ക​ത്തി​നി​ന്ന കാ​ല​ത്ത് 1957 ല്‍ ​കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ള്‍ സ​മി​തി​യു​ടെ പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച എം. ​ഉ​മേ​ഷ് റാ​വു എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ന്ന് കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്കൊ​ന്നും വെ​ല്ലു​വി​ളി​ക്കാ​നാ​വാ​ത്ത​വി​ധം ശ​ക്ത​മാ​യി​രു​ന്നു മ​ഞ്ചേ​ശ്വ​ര​ത്തെ ഭാ​ഷാ​വി​കാ​രം.
1960 ലാ​ണ് മ​ഞ്ചേ​ശ്വ​ര​ത്ത് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യി​രു​ന്ന ക​ല്ലി​ഗെ മ​ഹാ​ബ​ല ഭ​ണ്ഡാ​രി ക​ര്‍​ണാ​ട​ക​സ​മി​തി​യു​ടെ പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ചു ജ​യി​ച്ചു. പൈ​വ​ളി​ഗെ പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ക​ര്‍​ഷ​ക​സ​മ​ര​ങ്ങ​ളി​ലൂ​ടെ മ​ണ്ഡ​ല​ത്തി​ല്‍ വേ​രു​റ​പ്പി​ച്ച ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ലെ കാ​മ​പ്പ മാ​സ്റ്റ​റാ​യി​രു​ന്നു മു​ഖ്യ എ​തി​രാ​ളി.
1965 ലാ​ണ് മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ​ത്തെ രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ചി​ഹ്ന​ത്തി​ല്‍ ത​ന്നെ ജ​ന​വി​ധി​തേ​ടി​യ മ​ഹാ​ബ​ല ഭ​ണ്ഡാ​രി​ക്കെ​തി​രേ തു​ളു​നാ​ട്ടി​ലെ ത​ല​യെ​ടു​പ്പു​ള്ള ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ന്‍ എം. ​രാ​മ​ണ്ണ​റാ​യ് സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച​പ്പോ​ള്‍ പോ​രാ​ട്ടം ക​ന​ത്ത​താ​യി. ഭൂ​രി​പ​ക്ഷം പ​കു​തി​യോ​ള​മാ​യി കു​റ​ഞ്ഞെ​ങ്കി​ലും ഭ​ണ്ഡാ​രി വി​ജ​യ​മാ​വ​ര്‍​ത്തി​ച്ചു.
1967 ല്‍ ​മ​ഹാ​ബ​ല ഭ​ണ്ഡാ​രി വീ​ണ്ടും കോ​ണ്‍​ഗ്ര​സ് വി​ട്ടു സ്വ​ത​ന്ത്ര​നാ​യാ​ണ് മ​ത്സ​രി​ച്ച​ത്. ക​ര്‍​ണാ​ട​ക​സ​മി​തി​യു​ടെ സ​മ്മ​ര്‍​ദ​മാ​യി​രു​ന്നു ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. എ​തി​രാ​ളി​ക​ളാ​യി വീ​ണ്ടും എം. ​രാ​മ​ണ്ണ​റാ​യി​യും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി എ. ​കൊ​റ​ഗ​നും. മ​ഞ്ചേ​ശ്വ​ര​ത്തെ ആ​ദ്യ​ത്തെ ത്രി​കോ​ണ​പോ​രാ​ട്ട​ത്തി​ല്‍ 4781 വോ​ട്ടു​ക​ളു​ടെ താ​ര​ത​മ്യേ​ന നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഭ​ണ്ഡാ​രി ജ​യി​ച്ചു.
1970 ആ​യ​പ്പോ​ഴേ​ക്കും ക​ന്ന​ഡ ഭാ​ഷാ​വി​കാ​രം അ​ൽ​പ​മൊ​ന്ന് അ​ട​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ എ​തി​രാ​ളി​ക​ളു​ടെ ഭൂ​രി​പ​ക്ഷം കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ രം​ഗ​ത്തി​റ​ങ്ങി​യ ഇ​ട​തു​പ​ക്ഷം മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ഭൂ​മി​ക​യി​ല്‍ മേ​ല്‍​ക്കൈ നേ​ടു​ക​യും ചെ​യ്തു. ആ​ദ്യ​മാ​യി ക​ര്‍​ണാ​ട​ക​സ​മി​തി​യു​ടെ പി​ന്തു​ണ​യി​ല്ലാ​തെ ഒ​രു സ്ഥാ​നാ​ര്‍​ഥി മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്ന് കേ​ര​ള നി​യ​മ​സ​ഭ​യി​ലെ​ത്തി. സി​പി​ഐ​യി​ലെ എം. ​രാ​മ​പ്പ​യ്ക്കാ​യി​രു​ന്നു ആ ​നി​യോ​ഗം. ഭൂ​രി​പ​ക്ഷം വെ​റും 1195 വോ​ട്ട്. ക​ര്‍​ണാ​ട​ക​സ​മി​തി​യു​ടെ സ്വ​ത​ന്ത്ര​ന്‍ യു.​പി. കു​നി​ക്കു​ല്ലാ​യ​യും വേ​ര്‍​പി​രി​ഞ്ഞു മ​ത്സ​രി​ച്ച സി​പി​എ​മ്മി​ലെ ബി.​എം. രാ​മ​യ്യ ഷെ​ട്ടി​യു​മാ​യി​രു​ന്നു എ​തി​രാ​ളി​ക​ള്‍. ത്രി​കോ​ണ മ​ത്സ​ര​ങ്ങ​ള്‍ അ​പ്പോ​ള്‍​ത​ന്നെ മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ ശീ​ല​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.
1977 ലും ​എം. രാ​മ​പ്പ വി​ജ​യ​മാ​വ​ര്‍​ത്തി​ച്ചു. ഭൂ​രി​പ​ക്ഷം 4609. ദേ​ശീ​യ​ത​ല​ത്തി​ലെ ജ​ന​താ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഭാ​ര​തീ​യ ലോ​ക്ദ​ളി​ലെ എ​ച്ച്. ശ​ങ്ക​ര്‍ ആ​ല്‍​വ​യും സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി എ​ന്‍. വെ​ങ്കി​ടേ​ഷ് റാ​വു​വു​മാ​യി​രു​ന്നു മു​ഖ്യ എ​തി​രാ​ളി​ക​ള്‍. ക​ര്‍​ണാ​ട​ക​സ​മി​തി​യു​ടെ വോ​ട്ടു​ക​ളി​ലേ​റെ​യും ല​ഭി​ച്ച​ത് ലോ​ക്ദ​ളി​നാ​യി​രു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ സി​പി​ഐ​യ്ക്കാ​യി​രു​ന്നു.
1980 ആ​യ​പ്പോ​ഴേ​ക്കും രാ​ഷ്ട്രീ​യ​ചി​ത്രം വീ​ണ്ടും​മാ​റി. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ രൂ​പം​കൊ​ണ്ട യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് സീ​റ്റ് മു​സ്‌​ലിം ലീ​ഗി​ന് കൈ​മാ​റി. ഇ​ട​തു​മു​ന്ന​ണി​യി​ല്‍ സി​പി​ഐ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച​ത് ഡോ. ​എ. സു​ബ്ബ​റാ​വു. ലീ​ഗി​നു​വേ​ണ്ടി മ​ത്സ​രി​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ട്ടു നി​ന്ന് യു​വ​നേ​താ​വാ​യ ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള മ​ഞ്ചേ​ശ്വ​ര​ത്തേ​ക്ക് വ​ണ്ടി​ക​യ​റി. സീ​റ്റ് ലീ​ഗി​ന് കൊ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഐ. ​രാ​മ​റാ​യ് വി​മ​ത സ്ഥാ​നാ​ര്‍​ഥി​യാ​യി. വീ​ണ്ടും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം. കേ​വ​ലം 156 വോ​ട്ടു​ക​ള്‍​ക്ക് ചെ​ര്‍​ക്ക​ള​ത്തെ ര​ണ്ടാ​മ​താ​ക്കി സു​ബ്ബ​റാ​വു നി​യ​മ​സ​ഭ​യി​ലെ​ത്തി. ഇ.​കെ. നാ​യ​നാ​രു​ടെ മ​ന്ത്രി​സ​ഭ​യി​ല്‍ ജ​ല​സേ​ച​ന​മ​ന്ത്രി​യു​മാ​യി. ക​ന്ന​ഡ ഭാ​ഷാ​ന്യൂ​ന​പ​ക്ഷ മേ​ഖ​ല​യ്ക്ക് ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ മ​ന്ത്രി.
1982 ല്‍ ​കോ​ണ്‍​ഗ്ര​സ് സീ​റ്റ് തി​രി​കെ​വാ​ങ്ങി. സു​ബ്ബ​റാ​വു​വി​നെ​തി​രേ മ​ത്സ​രി​ക്കാ​ന്‍ ക​ണ്ണൂ​രി​ല്‍ നി​ന്ന് സാ​ക്ഷാ​ല്‍ എ​ന്‍. രാ​മ​കൃ​ഷ്ണ​നെ​ത്തി​യ​പ്പോ​ള്‍ പ​ഴ​യ ലോ​ക്ദ​ള്‍ നേ​താ​വ് ശ​ങ്ക​ര്‍ ആ​ല്‍​വ ബി​ജെ​പി​യു​ടെ താ​മ​ര ചി​ഹ്ന​ത്തി​ല്‍ വ​ന്നു. അ​തി​ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​ര​ത്തി​ല്‍ സു​ബ്ബ​റാ​വു വി​ജ​യ​മാ​വ​ര്‍​ത്തി​ച്ച​ത് 163 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍. മു​മ്പ് ക​ര്‍​ണാ​ട​ക​സ​മി​തി​യു​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഭി​ച്ചി​രു​ന്ന വോ​ട്ടു​ക​ള്‍ ലോ​ക്ദ​ളി​ലേ​ക്കും പി​ന്നീ​ട് ബി​ജെ​പി​യി​ലേ​ക്കും നീ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു.
1987 ല്‍ ​സം​സ്ഥാ​ന​ത്താ​കെ ഇ​ട​തു​മു​ന്ന​ണി ജ​യി​ച്ച​പ്പോ​ള്‍ മ​ഞ്ചേ​ശ്വ​രം വീ​ണ്ടും നി​റം​മാ​റി. ശ​ക്ത​നാ​യി തി​രി​ച്ചെ​ത്തി​യ ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള 6746 വോ​ട്ടു​ക​ള്‍​ക്ക് ജ​യി​ച്ചു. വീ​ണ്ടും ശ​ങ്ക​ര്‍ ആ​ല്‍​വ​യെ ക​ള​ത്തി​ലി​റ​ക്കി​യ ബി​ജെ​പി ആ​ദ്യ​മാ​യി ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി. ഹാ​ട്രി​ക് വി​ജ​യം ല​ക്ഷ്യ​മി​ട്ടെ​ത്തി​യ സു​ബ്ബ​റാ​വു മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു.
ഇ​തോ​ടെ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ന്‍റെ സ്വ​ഭാ​വം വീ​ണ്ടും മാ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി നാ​ലു​വ​ട്ടം ക​ര്‍​ണാ​ട​ക​സ​മി​തി​ക്കൊ​പ്പ​വും പി​ന്നെ നാ​ലു​വ​ട്ടം സി​പി​ഐ​യ്‌​ക്കൊ​പ്പ​വും ഉ​റ​ച്ചു​നി​ന്ന മ​ണ്ഡ​ല​ത്തി​ല്‍ ലീ​ഗും ബി​ജെ​പി​യും വേ​രു​റ​പ്പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ള്‍ ശ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.
ഇ​നി ഒ​ന്നാ​ഞ്ഞു​പി​ടി​ച്ചാ​ല്‍ മ​ഞ്ചേ​ശ്വ​രം കൂ​ടെ​പ്പോ​രു​മെ​ന്ന് വി​ശ്വ​സി​ച്ച ബി​ജെ​പി 1991 ല്‍ ​സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​ജി. മാ​രാ​രെ ത​ന്നെ രം​ഗ​ത്തി​റ​ക്കി. സി​പി​ഐ​യി​ല്‍ നി​ന്ന് സീ​റ്റ് ഏ​റ്റെ​ടു​ത്ത സി​പി​എം ബി.​എം. രാ​മ​യ്യ ഷെ​ട്ടി​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി. ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞെ​ങ്കി​ലും 1072 വോ​ട്ടി​ന് മാ​രാ​രെ പി​ന്നി​ലാ​ക്കി ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള വി​ജ​യ​മാ​വ​ര്‍​ത്തി​ച്ചു. 1996 ല്‍ ​ചെ​ര്‍​ക്ക​ള​ത്തി​നെ​തി​രേ മ​ത്സ​രി​ച്ച​ത് ബി​ജെ​പി​യി​ലെ വി. ​ബാ​ല​കൃ​ഷ്ണ ഷെ​ട്ടി​യും സി​പി​എ​മ്മി​ലെ എം. ​രാ​മ​ണ്ണ റാ​യി​യും. 2292 വോ​ട്ടു​ക​ള്‍​ക്ക് ഷെ​ട്ടി​യെ മ​റി​ക​ട​ന്ന് ചെ​ര്‍​ക്ക​ളം ഹാ​ട്രി​ക് തി​ക​ച്ചു.
2001 ല്‍ ​അ​ന്ന​ത്തെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. പ​ത്മ​നാ​ഭ​നെ ക​ള​ത്തി​ലി​റ​ക്കി വീ​ണ്ടും ബി​ജെ​പി പൊ​രു​താ​നു​റ​ച്ചു. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ആ​ഞ്ഞു​വീ​ശി​യ യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ല്‍ ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള​യു​ടെ ഭൂ​രി​പ​ക്ഷം 13188 ആ​യി ഉ​യ​ര്‍​ന്നു. മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഒ​രു സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭൂ​രി​പ​ക്ഷം പ​തി​നാ​യി​രം ക​ട​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ എം​പി​യു​മാ​യ എം. ​രാ​മ​ണ്ണ​റാ​യ് ബ​ഹു​ദൂ​രം പി​ന്നി​ല്‍ മൂ​ന്നാം​സ്ഥാ​ന​ത്തു​നി​ന്നു. വി​ജ​യ​ത്തി​ള​ക്ക​ത്തി​നി​ട​യി​ല്‍ ചെ​ര്‍​ക്ക​ളം എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ന്ത്രി​സ​ഭ​യി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി​യു​മാ​യി.
2006 ല്‍ ​മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ വീ​ണ്ടും കീ​ഴ്‌​മേ​ല്‍ മ​റി​ഞ്ഞു. ഒ​രു പാ​ര്‍​ട്ടി​യേ​യും തു​ട​ര്‍​ച്ച​യാ​യി നാ​ലു​വ​ട്ട​ത്തി​ല​ധി​കം വി​ജ​യി​പ്പി​ക്കി​ല്ലെ​ന്ന ച​രി​ത്രം മ​ഞ്ചേ​ശ്വ​രം വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ചു. സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച സി.​എ​ച്ച്. കു​ഞ്ഞ​മ്പു 4829 വോ​ട്ടു​ക​ള്‍​ക്ക് ബി​ജെ​പി​യി​ലെ എം. ​നാ​രാ​യ​ണ ഭ​ട്ടി​നെ പി​ന്നി​ലാ​ക്കി നി​യ​മ​സ​ഭ​യി​ലെ​ത്തി. തൊ​ട്ടു​മു​മ്പ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ച ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്ന് ആ​ദ്യം മ​ന്ത്രി​യാ​യ സു​ബ്ബ​റാ​വു​വി​ന്‍റെ അ​തേ​ഗ​തി​ത​ന്നെ ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യും നേ​രി​ട്ടു.
തു​ളു​നാ​ട്ടി​ല്‍ ജ​നി​ച്ചു​വ​ള​രു​ക​യും പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്ത എം. ​രാ​മ​ണ്ണ​റാ​യി​ക്കും ബി.​എം. രാ​മ​യ്യ ഷെ​ട്ടി​ക്കും സാ​ധി​ക്കാ​തി​രു​ന്ന കാ​ര്യ​മാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ തെ​ക്ക​ന്‍ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ ത​നി മ​ല​യാ​ളി​യാ​യ സി.​എ​ച്ച്. കു​ഞ്ഞ​മ്പു നേ​ടി​യെ​ടു​ത്ത​ത്. ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള​യും മ​ല​യാ​ളം മാ​തൃ​ഭാ​ഷ​യാ​യ ആ​ളാ​യി​രു​ന്നു.
ഒ​രു​കാ​ല​ത്ത് മ​ഞ്ചേ​ശ്വ​ര​ത്തെ പി​ടി​ച്ചു​ല​ച്ചി​രു​ന്ന ഭാ​ഷാ​വി​കാ​രം ഇ​തി​ന​കം എ​ത്ര​മേ​ല്‍ മാ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു കു​ഞ്ഞ​മ്പു​വി​ന്‍റെ വി​ജ​യം. എ​ന്നാ​ല്‍ ചെ​ര്‍​ക്ക​ള​വും കു​ഞ്ഞ​മ്പു​വും പി.​ബി. അ​ബ്ദു​ല്‍ റ​സാ​ഖു​മ​ട​ക്കം ഇ​തു​വ​രെ മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്ന് വി​ജ​യി​ച്ചെ​ത്തി​യ എ​ല്ലാ എം​എ​ല്‍​എ​മാ​രും സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത് ക​ന്ന​ഡ ഭാ​ഷ​യി​ലാ​യി​രു​ന്നു. ഭാ​ഷാ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു​ള്ള ഐ​ക്യ​ദാ​ര്‍​ഢ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു കീ​ഴ്‌വഴ​ക്ക​മു​ണ്ടാ​യ​ത്.
2011 ല്‍ ​മു​സ‌്‌​ലിം ലീ​ഗി​ലെ പി.​ബി. അ​ബ്ദു​ൾ റ​സാ​ഖ് സീ​റ്റ് തി​രി​ച്ചു​പി​ടി​ച്ച​ത് 582 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്. ബി​ജെ​പി​യി​ലെ കെ. ​സു​രേ​ന്ദ്ര​നാ​യി​രു​ന്നു ര​ണ്ടാ​മ​ത്. തൊ​ട്ടു​മു​മ്പ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യി​യാ​യ സി.​എ​ച്ച്. കു​ഞ്ഞ​മ്പു പ​തി​ന​യ്യാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ള്‍​ക്കു പി​ന്നി​ല്‍ മൂ​ന്നാം​സ്ഥാ​ന​ത്താ​യി. മ​ഞ്ചേ​ശ്വ​ര​ത്തെ വോ​ട്ടു​ക​ള്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും മ​റി​യാ​മെ​ന്ന​തി​ന്‍റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണം.
തൊ​ട്ട​ടു​ത്തു​ള്ള ക​ര്‍​ണാ​ട​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നേ​ട്ടം കൈ​മു​ത​ലാ​ക്കി മ​ഞ്ചേ​ശ്വ​രം പി​ടി​ക്കാ​നാ​യി ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റ​സാ​ഖി​ന്‍റെ ഭൂ​രി​പ​ക്ഷം കേ​വ​ലം 89 വോ​ട്ടാ​യി കു​റ​യ്ക്കാ​ന്‍ സു​രേ​ന്ദ്ര​ന് സാ​ധി​ച്ച​ത്.
എ​ന്നാ​ല്‍ ഇ​തേ മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ മെ​യി​ല്‍ ന​ട​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ നേ​ടി​യ ഭൂ​രി​പ​ക്ഷം തൊ​ട്ട​ടു​ത്ത എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യേ​ക്കാ​ള്‍ 11113 വോ​ട്ടു​ക​ളു​ടേ​താ​ണ്.
മ​ണ്ഡ​ല​ത്തി​ന്‍റെ ഏ​റ്റ​വും​വ​ലി​യ കൈ​മു​ത​ല്‍ ഒ​രു ക​ണ​ക്കു​കൂ​ട്ട​ലി​നും പി​ടി​ത​രാ​ത്ത സ്വ​ഭാ​വ​മാ​ണ്.
വോ​ട്ടു​നി​ല എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും കീ​ഴ്മേ​ല്‍ മ​റി​ഞ്ഞു മൂ​ന്നാം​സ്ഥാ​ന​ക്കാ​ര്‍ ഒ​ന്നാ​മ​തും തി​രി​ച്ചു​മാ​കാ​മെ​ന്ന നി​ല. അ​തു​ത​ന്നെ​യാ​ണ് മ​ഞ്ചേ​ശ്വ​ര​ത്തെ പോ​രാ​ട്ട​ത്തെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ക്കു​ന്ന​ത്.