ബോ​വി​ക്കാ​നം-​മ​ല്ലം റോ​ഡി​ല്‍ എ​ല്ലൊ​ടി​ക്കും യാ​ത്ര
Monday, September 23, 2019 1:25 AM IST
മു​ള്ളേ​രി​യ: അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ഭാ​വ​ത്താ​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന ബോ​വി​ക്കാ​നം-​മ​ല്ലം റോ​ഡി​ൽ ദു​രി​ത​യാ​ത്ര. ബ​സു​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡാ​ണ് യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന​ത്.
മ​ഴ​വെ​ള്ളം കെ​ട്ടി​നി​ന്ന് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രും ചെ​റു​വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​യി​ട്ടു​ണ്ട്. റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ ഓ​ട്ടോ​റി​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ഓ​ട്ട​ത്തി​ന് മ​ടി​ക്കു​ന്നു.
പ്ര​ശ​സ്ത തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മ​ല്ലം ദു​ർ​ഗാ​പ​ര​മേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ​ത്താ​ൻ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് തീ​ർ​ഥാ​ട​ക​ർ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണ് അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​നാ​സ്ഥ​യി​ൽ ത​ക​ർ​ന്ന​ത്. ബോ​വി​ക്കാ​നം-​ചെ​ർ​ക്ക​ള അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യി​ൽ ഏ​ട്ടാം​മൈ​ൽ​നി​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ര​ണ്ട​ര​കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ലാ​ണ് പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
അ​മ്മ​ങ്കോ​ട് ഹ​നു​മാ​ൻ​ക്ഷേ​ത്രം, വി​ഷ്ണു​മൂ​ർ​ത്തി​ക്ഷേ​ത്രം അ​മ്മ​ങ്കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ൽ ടാ​ർ​ചെ​യ്ത ല​ക്ഷ​ണം​പോ​ലും കാ​ണാ​ൻ​ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
റോ​ഡി​ലെ കു​ഴി​ക​ളി​ൽ​വീ​ണു ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വ​ലി​യ തു​ക​യാ​ണ് ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​തെ​ന്ന് ബോ​വി​ക്കാ​നം സം​യു​ക്ത ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി.​എം. ഹാ​രി​സ് പ​റ​ഞ്ഞു.
റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഹാ​രി​സ് പ​റ​ഞ്ഞു.
റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തും ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തു​മാ​ണ് റോ​ഡി​ന്‍റെ പൂ​ർ​ണ ത​ക​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്ന് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജ​ർ അ​മ്മ​ങ്കോ​ട്ടെ എ. ​പ്ര​കാ​ശ്റാ​വു ചൂ​ണ്ടി​ക്കാ​ട്ടി.
ക​ഴി​ഞ്ഞ മ​ഴ​യി​ൽ അ​മ്മ​ങ്കോ​ട്ട് കു​ന്നി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ മ​ണ്ണും നാ​ളി​തു​വ​രെ​യാ​യും നീ​ക്കി​യി​ല്ല.
പ്ര​ദേ​ശ​ത്ത് തെ​രു​വു​വി​ള​ക്കി​ല്ലാ​ത്ത​തും രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്.