നി​ര്‍​മാ​ണ​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നൂ​റു​ദി​ന​ ക​ര്‍​മ​പ​രി​പാ​ടി
Sunday, September 22, 2019 1:26 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​ള്ള നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി ത​യാ​റാ​ക്കു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ക​ര്‍​മ​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളുടെ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​ര്‍​മ​പ​ദ്ധ​തി എ​ല്‍​എ​സ്ജി​ഡി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍, അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍​മാ​ര്‍, അ​സി. എ​ൻ​ജി​നി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കും.