രാ​ജ​പു​രം ടൗ​ണി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Sunday, September 22, 2019 1:23 AM IST
രാ​ജ​പു​രം: മ​ഴ മാ​റി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടൗ​ണി​ലെ ഖ​ര​മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ക​ഴി​യു​ന്ന​ത്ര നീ​ക്കം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ശ്രീ ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി​ദി​ന​ത്തി​ൽ ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​ർ സേ​വ​ന​രം​ഗ​ത്തെ​ത്തി.

രാ​വി​ലെ ന​ഗ​ര​ത്തി​ലെ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം വാ​ർ​ഡ് അം​ഗം സൈ​മ​ൺ മ​ണ്ണൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി രാ​ജ​പു​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പൂ​ഴി​ക്കാ​ല പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​കെ. ജോ​ൺ, ലീ​ഡ​ർ സി​ബി​ൽ സ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ വ​ക​യാ​യി കു​ട്ടി​ക​ൾ​ക്ക് ല​ഘു​ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ന​ൽ​കി.