കലോത്‌സവത്തിന് അരങ്ങൊരുങ്ങുന്നു
Saturday, September 21, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​വം​ബ​ർ അ​വ​സാ​നം കാ​ഞ്ഞ​ങ്ങാ​ട് ആ​രം​ഭി​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​ക​ൾ സം​ബ​ന്ധി​ച്ച സ്ഥാ​ന​നി​ർ​ണ​യ​ത്തി​ന് പ്രാ​ഥ​മി​ക​പ​രി​ശോ​ധ​ന ന​ട​ത്തി.
ജി​ല്ല​യി​ൽ 1991 ന് ​ശേ​ഷം ക​ലോ​ത്സ​വം വ​രു​മ്പോ​ൾ അ​തി​ഥ്യ​മ​രു​ളു​വാ​നു​ള്ള അ​വ​സ​രം ജ​ന​കീ​യ​മാ​യി ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ടെ പൊ​തു​സ​മൂ​ഹം. അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ലോ​ത്സ​വ​ വി​ജ​യ​ത്തി​നാ​യു​ള്ള പ്ര​ധാ​നവേ​ദി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി പ്രാ​ഥ​മി​ക സ്ഥ​ല​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി.
പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​വേ​ദി​യാ​കാ​ൻ സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കൊ​വ്വ​ൽ​പ്പ​ള്ളി, ഐ​ങ്ങോ​ത്ത്, കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത്, പ​ട​ന്ന​ക്കാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ മ​ഹ​മൂ​ദ് മു​റി​യ​നാ​വി, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. ബാ​ല​ൻ, വി​ദ്യാ​ഭ്യാ​സജി​ല്ലാ ഉ​പ ഡ​യ​റ​ക്ട​ർ കെ.​വി. പു​ഷ്പ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​രാ​മ​കൃ​ഷ്ണ​ൻ, എ​സ്എ​സ്എ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ദി​ലീപ് ,കെ​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ഘ​വ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധി​ച്ചു വി​ല​യി​രു​ത്തി. 28 ന് ​ന​ട​ക്കു​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തും.