സം​സ്ഥാ​ന അ​ണ്ട​ർ-18 ടെ​ന്നി​ക്കോ​യ് ചാ​മ്പ്യ​ൻ​ഷി​പ്പ് ബ​ളാ​ന്തോ​ട് സ്കൂ​ളി​ൽ
Thursday, September 19, 2019 1:20 AM IST
പ​ന​ത്ത​ടി: സം​സ്ഥാ​ന അ​ണ്ട​ർ-18 ടെ​ന്നി​ക്കോ​യ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഒ​ക്ടോ​ബ​ർ 12,13 തീ​യ​തി​ക​ളി​ൽ ബ​ളാ​ന്തോ​ട് ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ വി​ജ​യ​ത്തി​നാ​യി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നും പ്രി​ൻ​സി​പ്പ​ൽ ക​ൺ​വീ​ന​റു​മാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.

സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടെ​ന്നി​ക്കോയ്് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ട്ര​ഷ​റ​ർ ആ​ർ. രാം​നാ​ഥ് പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു.​

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹേ​മാം​ബി​ക, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ര​ഘു​നാ​ഥ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. ബി​ജു, എം.​വി. കൃ​ഷ്ണ​ൻ, എം.​എം. തോ​മ​സ്, സൂ​ര്യ​നാ​രാ​യ​ണ ഭ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എം. ​ഗോ​വി​ന്ദ​ൻ സ്വാ​ഗ​ത​വും മു​ഖ്യാ​ധ്യാ​പി​ക എം. ​ര​ത്നാ​വ​തി ന​ന്ദി​യും പ​റ​ഞ്ഞു.