കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹി​ന്ദി പ​ക്ഷാ​ച​ര​ണം
Wednesday, September 18, 2019 1:27 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹി​ന്ദി ദി​നാ​ഘോ​ഷ​വും ഹി​ന്ദി പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റ ഉ​ദ്ഘാ​ട​ന​വും വാ​ർ​ധ മ​ഹാ​ത്മാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ഹി​ന്ദി​സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജി. ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ്രോ-വൈ​സ് ചാ​ൻ​സല​ർ ഡോ. ​കെ. ജ​യ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ. ​എ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​എം. മു​ര​ളീ​ധ​ര​ൻ ന​ന്പ്യാ​ർ, ഹി​ന്ദി​വ​കു​പ്പ് മേ​ധാ​വി ഡോ. ​സു​ധ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹി​ന്ദി ഓ​ഫീ​സ​ർ ഡോ. ​ടി.​കെ. അ​നീ​ഷ്കു​മാ​ർ സ്വാ​ഗ​ത​വും ഡോ. ​സീ​മ ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.