ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു മു​ക​ളി​ല്‍ മ​രം വീ​ണു മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, September 18, 2019 1:25 AM IST
ബ​ദി​യ​ഡു​ക്ക: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു ഡ്രൈ​വ​ര്‍ അ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബീ​ജ​ന്ത​ടു​ക്ക മാ​യി​ല​ങ്കോ​ടി​യി​ലാ​ണ് അ​പ​ക​ടം.
പെ​ര്‍​ള​യി​ല്‍ നി​ന്ന് കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​എം​എ​സ് ബ​സി​ന് മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ര്‍​ന്നു. ഡ്രൈ​വ​ര്‍ മാ​ര്‍​പ്പ​ന​ടു​ക്ക​യി​ലെ വി​നോ​ദ്(38), എ​തി​ര്‍​ത്തോ​ട്ടെ മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖ്(10), ഹ​ന(8) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ആ​രു​ടേ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. നാ​ട്ടു​കാ​ര്‍ മ​രം മു​റി​ച്ചു​മാ​റ്റി. ചെ​ര്‍​ക്ക​ള മു​ത​ല്‍ ഉ​ക്കി​ന​ടു​ക്ക വ​രെ​യും ബ​ദി​യ​ഡു​ക്ക-​കു​മ്പ​ള റോ​ഡി​ലെ ബേ​ള ധ​ര്‍​ബ്ബ​ത്ത​ടു​ക്ക​യി​ലു​മാ​യി നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്.
യാ​ത്ര​ക്കാ​രു​ടെ ഭീ​തി അ​ക​റ്റാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്ന് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.
പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രും വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും പ​ര​സ്പ​രം പ​ഴി​ചാ​രു​ന്ന​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പാ​ത​യോ​ര​ങ്ങ​ളി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.