ക്നാ​നാ​യ മ​ല​ബാ​ർ കു​ടി​യേ​റ്റ സ്മാ​ര​ക​മ​ന്ദി​രം: ഫ​ണ്ട് ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു
Wednesday, September 18, 2019 1:25 AM IST
രാ​ജ​പു​രം: 1943 ലെ ​ക്നാ​നാ​യ മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​വാ​നാ​യി നി​ർ​മി​ക്കു​ന്ന ക്നാ​നാ​യ മ​ല​ബാ​ർ കു​ടി​യേ​റ്റ സ്മാ​ര​ക​മ​ന്ദി​രം നി​ർ​മാ​ണ ഫ​ണ്ട് ശേ​ഖ​ര​ണോ​ദ്ഘാ​ട​നം ശ്രീ​പു​രം ബെ​റു​മ​റി​യം പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് നെ​ടു​ങ്ങാ​ട്ട് നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ കെ​സി​സി രാ​ജ​പു​രം യൂ​ണി​റ്റ് നാ​ലു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​സി ഫോ​റോ​ന ചാ​പ്ലയിൻ ഫാ. ​ജോ​സ് ത​റ​പ്പു​തൊ​ട്ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി ഓ​ട്ട​പ്പ​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഫാ​ൻ തോ​മ​സ്, ബി​നോ​യ് ഇ​ട​യാ​ടി​യി​ൽ, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ്, കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ്, കെ​സി​സി മ​ല​ബാ​ർ റീ​ജി​യ​ൺ പ്ര​സി​ഡ​ണ്ട് ബാ​ബു ക​ദ​ളി​മ​റ്റം, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജി പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​മ്മി​റ്റി ക​ൺ​വീ​ന​ർ മാ​ത്യു പൂ​ഴി​ക്കാ​ല സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ​ജി മു​ള​വ​നാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.