നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ മു​ക​ളി​ല്‍നി​ന്ന് വീ​ണ യു​വാ​വ് മ​രി​ച്ചു
Tuesday, September 17, 2019 10:58 PM IST
കാ​സ​ര്‍​ഗോ​ഡ്: നി​ര്‍​മാ​ണ ജോ​ലി​ക്കി​ട​യി​ല്‍ വീ​ടി​നു മു​ക​ളി​ല്‍നി​ന്ന് വീ​ണ യു​വാ​വ് മ​രി​ച്ചു. വി​ദ്യാ​ന​ഗ​ര്‍ പ​ന്നി​പ്പാ​റ​യി​ലെ ബെ​ഞ്ച​മി​ന്‍ ക്രാ​സ്ത (39) ആ​ണ് മ​രി​ച്ച​ത്.

പ​ന്നി​പ്പാ​റ​യി​ലെ അ​ബ്ബാ​സി​ന്‍റെ വീ​ടു​പ​ണി​ക്കി​ട​യി​ല്‍ ര​ണ്ടാം​നി​ല​യി​ല്‍നി​ന്ന് വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബെ​ഞ്ച​മി​നെ മം​ഗ​ളു​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. പ​രേ​ത​നാ​യ വി​ല്യം ക്രാ​സ്ത​യു​ടെ​യും അ​സ്യൂ​സ് ഡി​സൂ​സ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ:​റോ​സ്‌​ന. മ​ക്ക​ൾ: ജീ​സ​ണ്‍, വെ​ന്‍​സ​ണ്‍.