ക​മ്യൂ​ണി​റ്റി മോ​ട്ടി​വേ​റ്റ​ര്‍ ഒ​ഴി​വ്
Tuesday, September 17, 2019 1:22 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ മ​ത്സ്യ​വ​കു​പ്പ് വ​ഴി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യി ന​ട​ത്തു​ന്ന​തി​ന് ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് 12 ക​മ്മ്യൂ​ണി​റ്റി മോ​ട്ടി​വേ​റ്റ​ര്‍​മാ​രെ നി​യ​മി​ക്കും. ഒ​ന്‍​പ​ത് മാ​സ​ത്തേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള​ള അം​ഗീ​കൃ​ത ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. പ്ര​തി​മാ​സ ഓ​ണ​റേ​റി​യ​മാ​യി 6,000 രൂ​പ ന​ല്‍​കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​പേ​ക്ഷ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പ​ക​ര്‍​പ്പ്, ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​യ്ക്ക് 19നു ​രാ​വി​ലെ 11 ന് ​കാ​ഞ്ഞ​ങ്ങാ​ട് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04672 2202537.