അപകട സ്റ്റാൻഡ്! കാ​ത്തി​രി​പ്പുമു​റി​യു​ടെ കോ​ൺ​ക്രീ​റ്റ് പാളി അ​ട​ർ​ന്നു​വീ​ണു
Sunday, September 15, 2019 1:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ടൗ​ൺ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ സ്ത്രീ​ക​ൾ ബ​സ് കാ​ത്തി​രി​ക്കു​ന്ന മു​റി​യു​ടെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു​വീ​ണു. അ​ടു​ത്തകാ​ല​ത്താ​ണ് ഇ​വി​ടെ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ഒ​രു​മു​റി വി​ഭ​ജി​ച്ച് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നും സ്ത്രീ​ക​ൾ​ക്ക് ബ​സ് കാ​ത്തി​രി​ക്കാ​നു​മാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. ഇ​തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു​വീ​ണ നി​ല​യി​ൽ ക​ണ്ട​ത്.

രാ​ത്രി​യാ​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. കോ​ൺ​ക്രീ​റ്റ് വീ​ണ​തോ​ടെ മു​റി മോ​ടി​പി​ടി​പ്പി​ക്കു​ന്ന​തി​നാ​യി മേ​ൽ​ഭാ​ഗ​ത്തു വ​ച്ചി​രു​ന്ന ഷീ​റ്റു​ക​ളും നി​ലം​പൊ​ത്തി. അ​വ​ശ്യ​സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​തി​നാ​യി വ​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ളും കീ​റി​യ നി​ല​യി​ലാ​ണ്. മു​പ്പ​തുവ​ർ​ഷം പ​ഴ​ക്ക​മു​ള്ള ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ലഭാ​ഗ​ങ്ങ​ളും അ​ട​ർ​ന്നു​വീ​ഴാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഏ​താ​നും മാ​സം മു​ന്പ് കോ​ൺ​ക്രീ​റ്റ് പാ​ളി ത​ല​യി​ൽ വീ​ണ് ഒരു സ്ത്രീ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.