മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, September 15, 2019 1:28 AM IST
ബേ​ക്ക​ൽ: പു​തി​യ ക​ട​പ്പു​റ​ത്ത് മ​ത്സ്യ ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ വ​ള്ള​ത്തി​ൽ​നി​ന്ന് വീ​ണു കാ​ണാ​താ​യ കീ​ഴൂ​ർ ക​ട​പ്പു​റ​ത്തെ ദാ​സ​ന്‍റെ (56) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഫൈ​ബ​ർ തോ​ണി മ​റി​ഞ്ഞ് ദാ​സ​നെ കാ​ണാ​താ​യ​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ദാ​സ​നു​വേ​ണ്ടി ദി​വ​സം മു​ഴു​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് ബേ​ക്ക​ൽ ക​ട​പ്പു​റ​ത്ത് മൃ​ത​ദേ​ഹം ക​ര​ക്ക​ടി​ഞ്ഞ​ത്. ഭാ​ര്യ: ഭാ​നു .മ​ക്ക​ൾ: ധ​ന്യ, ദി​വ്യ, ദീ​പ, പ​രേ​ത​നാ​യ ദീ​പു.