പു​തു​ത​ല​മു​റ​യെ ല​ഹ​രി​യു​ടെ നീ​രാ​ളി​പ്പിടിത്ത​ത്തി​ൽ നിന്ന് മോ​ചി​പ്പി​ക്കാ​ൻ ഒ​രു​മി​ച്ച് ശ്ര​മി​ക്ക​ണം: മ​ന്ത്രി
Monday, August 26, 2019 12:59 AM IST
ക​രി​ന്ത​ളം: വ​രും​ത​ല​മു​റ​യെ ല​ഹ​രി​യു​ടെ നീ​രാ​ളിപ്പിടി​ത്ത​ത്തി​ൽ നി​ന്ന് മോ​ചി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ശ്ര​മി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ.
കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​ൽ കേ​ര​ളാ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ബ്ജി​യോ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ പു​റ​ത്തി​റ​ക്കു​ന്ന "ക​ന​ലെ​രി​യും ബാ​ല്യം' എ​ന്ന സി​നി​മ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ ഇ​ന്ന് സ​മൂ​ഹ​ത്തി​ന് ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​ക​ളി​ൽ ഒ​ന്നാ​ണ്. ല​ഹ​രി മ​രു​ന്നു​ക​ളി​ൽ നി​ന്നും സ​മൂ​ഹ​ത്തെ മോ​ചി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​മു​ക്തി പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത്.
വ​രും ത​ല​മു​റ ല​ഹ​രി​ക്ക് അ​ടി​മ​യാ​വു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​രു​ത്. ന​ല്ലൊ​രു ഭാ​വി ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ ല​ഹ​രി​യു​ടെ നീ​രാ​ളി​പി​ടു​ത്ത​ത്ത​ത്തി​ൽ നി​ന്ന് യു​വ​ത​ല​മു​റ​യെ ര​ക്ഷി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വി​ദ്യ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ കെ.​വി. പു​ഷ്പ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​വി​ധു​ബാ​ല, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ.​ജി. ര​ഘു​നാ​ഥ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൻ.​മ​നോ​ജ്, വി​ബ്ജി​യോ​ർ ഫി​ലിം​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ശ്രീ​വ​ത്സം, സെ​ക്ര​ട്ട​റി അ​ജി കു​ട്ട​മ്മാ​മ​ൻ, ട്ര​ഷ​റ​ർ ടി. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.