കേ​ര​ള ചി​ക്ക​ൻ ജി​ല്ല​യി​ൽ 50 ഫാ​മു​ക​ൾ തു​ട​ങ്ങും
Monday, August 26, 2019 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ല​കു​റ​ഞ്ഞ​തും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ കേ​ര​ള ചി​ക്ക​ൻ താ​മ​സി​യാ​തെ ജി​ല്ല​യി​ലെ വി​പ​ണി കീ​ഴ​ട​ക്കും. നീ​ലേ​ശ്വ​ര​ത്ത്‌ അ​തി​നാ​വ​ശ്യ​മാ​യ ഹാ​ച്ച​റി ഒ​രു​ങ്ങു​ക​യാ​ണ്‌. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള കോ​ഴി​ക​ളെ ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ജി​ല്ല​യി​ൽ അ​മ്പ​തോ​ളം കോ​ഴി ഫാ​മു​ക​ൾ തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന്‌ കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫീ​സ​ർ എം.​വി. സ​ന്തോ​ഷ്‌ പ​റ​ഞ്ഞു.
കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യി​ലേ​ക്ക്‌ 200 ഓ​ളം അ​പേ​ക്ഷ കോ​ഴി ക​ർ​ഷ​ക​രി​ൽ നി​ന്ന്‌ ല​ഭി​ച്ചി​ട്ടു​ണ്ട്‌. പ്ര​ള​യം കാ​ര​ണ​മാ​ണ് ന​ട​പ​ടി വൈ​കി​യ​ത്‌. വ​യ​നാ​ട്‌ സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലെ ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ്‌ നോ​ഡ​ൽ ഏ​ജ​ൻ​സി. കോ​ഴി, കോ​ഴി ഇ​റ​ച്ചി, മ​ല​ബാ​ർ മീ​റ്റ്‌ എ​ന്നി​വ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു. ഔ​ട്ട്‌​ല​റ്റു​ക​ളി​ൽ സീ​സ​ണ​നു​സ​രി​ച്ചു 86 രൂ​പ​മു​ത​ൽ 106 രൂ​പ​വ​രെ​യാ​ണ്‌ ഒ​രു കി​ലോ​ഗ്രാം കോ​ഴി​ക്ക്‌ വി​ല​യി​ടാ​ക്കു​ന്ന​ത്‌, ഇ​റ​ച്ചി​ക്ക്‌ 155 രൂ​പ മു​ത​ൽ 170 രൂ​പ​വ​രെ​യും. അ​തേ​സ​മ​യം വി​പ​ണി​യി​ൽ വി​ല വ​ർ​ധി​ക്കു​മ്പോ​ൾ കേ​ര​ള ചി​ക്ക​ന്‌ നി​ശ്ച​യി​ച്ച വി​ല​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​വു​ന്നി​ല്ല എ​ന്ന​താ​ണ്‌ പ്ര​ത്യേ​ക​ത. കേ​ര​ള ചി​ക്ക​ൻ വ്യാ​പ​ക​മാ​വു​ന്ന​തോ​ടെ കേ​ര​ള​വി​പ​ണി ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ഒ​രു പ​രി​ധി​വ​രെ മോ​ച​ന​മാ​വും.
കോ​ഴി​ക്ക​ർ​ഷ​ക​ർ​ക്കും വി​ൽ​പ​ന​ക്കാ​ർ​ക്കും 11 രൂ​പ​വീ​തം ഒ​രു​കി​ലോ കോ​ഴി​യി​ൽ നി​ന്ന് ല​ഭി​ക്കും. കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യി പൊ​ള്ളാ​ച്ചി​യി​ൽ ഹാ​ച്ച​റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്‌. അ​വി​ടെ​നി​ന്ന്‌ കൊ​ണ്ടു​വ​രു​ന്ന കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ക​ർ​ഷ​ക​ർ​ക്ക്‌ വ​ള​ർ​ത്താ​ൻ ന​ൽ​കും.
കേ​ര​ള ചി​ക്ക​നി​ൽ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത ക​ർ​ഷ​ക​ർ​ക്ക്‌ കോ​ഴി​തീ​റ്റ, മ​രു​ന്ന്‌, ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന എ​ന്നി​വ​യൊ​ക്കെ ല​ഭ്യ​മാ​ക്കും. 35 മു​ത​ൽ 40 ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ർ​ഷ​ക​രി​ൽ നി​ന്ന്‌ കോ​ഴി തി​രി​ച്ചെ​ടു​ക്കും. ക​ർ​ഷ​ക​ന്‌ മാ​സ​ത്തി​ൽ 21,000 രൂ​പ​യോ​ളം വ​രു​മാ​നം ല​ഭി​ക്കും. മ​ല​പ്പു​റം, പാ​ല​ക്കാ​ട്‌ ജി​ല്ല​ക​ളി​ലാ​ണ്‌ കൂ​ടു​ത​ൽ ഔ​ട്ട്‌​ല​റ്റു​ള്ള​ത്‌. ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ചു​വെ​ങ്കി​ലും കൊ​ടു​ക്കാ​ൻ കോ​ഴി​ക​ളി​ല്ല.
വി​ൽ​പ​ന ഔ​ട്ട്‌​ല​റ്റു​ക​ളും കു​റ​വാ​ണ്. ഇ​താ​ണ് കേ​ര​ള ചി​ക്ക​ൻ നേ​രി​ടു​ന്ന പ്ര​ശ്‌​നം. നീ​ലേ​ശ്വ​രം വെ​ള്ള​ച്ചാ​ലി​ലും വ​ള്ളി​ക്ക​ട​വി​ലും ഔ​ട്ട്‌​ല​റ്റ്‌ തു​ട​ങ്ങി. ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും കേ​ര​ള ചി​ക്ക​ൻ എ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.