ല​ക്ഷ്മീ​ശ​യു​ടെ ഗ​ണ​പ​തി​വി​ഗ്ര​ഹ​ങ്ങ​ൾ അ​വ​സാ​ന മി​നു​ക്കു​പ​ണി​യി​ൽ
Monday, August 26, 2019 12:57 AM IST
കാ​സ​ർ​ഗോ​ഡ്: ഗ​ണേ​ശോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​മ​ജ്ജ​നം ചെ​യ്യാ​നു​ള്ള ഗ​ണ​പ​തി വി​ഗ്ര​ഹ​ങ്ങ​ൾ കാ​സ​ർ​ഗോ​ഡ് നെ​ല്ലി​ക്കു​ന്നി​ലെ ല​ക്ഷ്മീ​ശ ആ​ചാ​ര്യ​യു​ടെ പ​ണി​ശാ​ല​യി​ൽ ഒ​രു​ങ്ങു​ന്നു. ഗ​ണേ​ശ​വി​ഗ്ര​ഹ നി​ർ​മാ​ണം ല​ക്ഷ്മീ​ശ​യ്ക്ക് ഒ​രു ത​പ​സ്യ പോ​ലെ​യാ​ണ്.

26 വ​ർ​ഷ​മാ​യി ഒ​രു അ​നു​ഷ്ഠാ​നം പോ​ലെ അ​ദ്ദേ​ഹം ഇ​ത് തു​ട​രു​ന്നു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ ല​ക്ഷ്മീ​ശ തീ​ർ​ക്കു​ന്ന വി​ഗ്ര​ഹ​ങ്ങ​ളാ​ണ് ഗ​ണേ​ശോ​ത്സ​വ​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ ത​റ​വാ​ട് ക്ഷേ​ത്ര​ങ്ങ​ളി​ലെ വി​ഘ്നേ​ശ്വ​ര​വി​ഗ്ര​ഹ​ങ്ങ​ളും ഇ​വി​ടെ രൂ​പം കൊ​ള്ളു​ന്നു. 26-ാം വ​ർ​ഷ​മാ​യ ഈ​വ​ർ​ഷം 26 പ്ര​തി​മ​ക​ളാ​ണ് ഇ​ദ്ദേ​ഹം ഒ​രു​ക്കു​ന്ന​ത്.