ഭാ​ര്യ​യെ ലൈം​ഗി​കചൂ​ഷ​ണ​ത്തി​നാ​യി ഇ​ത​ര സം​സ്‌​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി
Sunday, August 25, 2019 1:20 AM IST
തൃ​ക്ക​രി​പ്പൂ​ർ: വീ​ടി​നു മു​ന്നി​ലെ ക​ട​യു​ടെ മ​റ​വി​ൽ ഭാ​ര്യ​യെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ത്ത തൃ​ക്ക​രി​പ്പൂ​ർ ഇ​ള​മ്പ​ച്ചി സ്വ​ദേ​ശി പി​ടി​യി​ൽ. കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ ഇ​ള​മ്പ​ച്ചി​യി​ലെ അ​ബ്ദു​ൾ​സ​ലാ​മി​നെ ച​ന്തേ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
ത​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്നു ര​ണ്ടു കി​ട​ക്ക​ക​ളു​ള്ള ക്യാ​ബി​നൊ​രു​ക്കി 31 വ​യ​സ് പ്രാ​യ​മു​ള്ള ഭാ​ര്യ​യെ ഇ​ത​ര​സം​സ്‌​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കാ​ഴ്ച​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ​ക​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളോ​ട് 2000 രൂ​പ വീ​തം പ​റ​ഞ്ഞു​റ​പ്പി​ച്ച് രാ​ത്രി ഒ​ന്പ​ത് മ​ണി​മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യാ​യി​രു​ന്നു ലൈം​ഗി​ക​ചൂ​ഷ​ണം. പീ​ഡ​ന​ത്തെ എ​തി​ർ​ത്ത യു​വ​തി​യെ കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യു​മാ​ണ് കീ​ഴ്പ്പെ​ടു​ത്തി നി​ർ​ത്തി​യ​ത്.
ബ​ലി പെ​രു​ന്നാ​ളി​ന് സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​വു​ന്ന വി​വ​ര​വും ഭീ​ഷ​ണി​യും ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ച​ന്തേ​ര പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​ര​വേ ക​ഴി​ഞ്ഞ​ദി​വ​സം അ​ബ്ദു​ൾ സ​ലാം ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. റി​മാ​ൻഡ് ചെ​യ്ത പ്ര​തി​യെ ച​ന്തേ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​ള​മ്പ​ച്ചി​യി​ൽ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​ത്.
പ​ല രാ​ത്രി​ക​ളി​ലും നീ​ല​വെ​ളി​ച്ച​മു​ള്ള ക്യാ​ബി​നി​ലേ​ക്ക് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ക​ട​ത്തി​വി​ടു​ന്പോ​ൾ താ​ൻ അ​റ​പ്പോ​ടെ ഒ​ഴി​ഞ്ഞു​മാ​റി​യി​രു​ന്ന​താ​യും അ​പ്പോ​ൾ ഭ​ർ​ത്താ​വ് കു​ട്ടി​യു​ടെ കാ​ലി​ൽ പി​ടി​ച്ചു​യ​ർ​ത്തി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.
മ​യ​ക്കു​മ​രു​ന്നു​ക​ൾ പോ​ലു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത​തെ​ന്നും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. സു​രേ​ഷ്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.