വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദി​ശാ​ബോ​ധം ന​ല്‍​കു​ന്ന സ്‌​കൂ​ള്‍ അ​ന്ത​രീ​ക്ഷമൊരു​ക്ക​ണം: മ​ന്ത്രി
Sunday, August 25, 2019 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​രുംത​ല​മു​റ​യെ നേ​ര്‍​വ​ഴി​ക്ക് ന​യി​ക്കാ​ന്‍ ദി​ശാ​ബോ​ധ​മു​ള്ള സ്‌​കൂ​ള്‍ അ​ന്ത​രീ​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഒ​രു​ക്ക​ണ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. കാ​ഞ്ഞ​ങ്ങാ​ട് മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് സ്‌​കൂ​ള്‍ അ​സം​ബ്ലി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ​ര്‍​ക്കാ​രി​ന്‍റെ പ​ണം സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ര്‍​ഹ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്ക​ണം. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ലൂ​ടെ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സ്‌​കൂ​ളു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ള്‍ ഹൈ​ടെ​ക്കാ​ക്കി മാ​റ്റി. വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ ഭൗ​തി​ക​സാ​ഹ​ച​ര്യ​വും മെ​ച്ച​പ്പെ​ടു​ത്തി. ഇ​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചു. സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യ്ക്ക് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​ എ​ല്ലാ​വി​ധ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ഈ ​വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന​ ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​കാ​ന്‍ ജി​ല്ല​ക്ക് അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ലോ​ത്സ​വം ന​ല്ല​രീ​തി​യി​ല്‍ ന​ട​ത്തി വി​ജ​യി​പ്പി​ക്കാ​ന്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി യൂ​സ​ഫ​ലി​യു​ടെ മ​ക​ന്‍ ഡോ. ​റി​ഷാ​ദ് സ്‌​കൂ​ളി​നാ​യി ആ​ധു​നി​ക സൗ​ണ്ട് സി​സ്റ്റം മ​ന്ത്രി​ക്ക് കൈ​മാ​റി. അ​സം​ബ്ലി ഹാ​ളി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ അ​ബ്ദു​ള്‍ റ​ഷീ​ദി​നെ മ​ന്ത്രി മെമ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ മ​ഹ​മൂ​ദ് മു​റി​യ​നാ​വി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ. ​സു​മ​തി, വി. ​ഷൈ​ജ, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ സി.​എ​ച്ച്. അ​ബ്ദു​ള്‍ ക​ലാം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​ഗി​രി​ജ, സ്‌​കൂ​ള്‍ വി​ക​സ​ന​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​എ​ന്‍. മു​ഹ​മ്മ​ദ് കു​ഞ്ഞി മാ​സ്റ്റ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് എം.​പി. ച​ന്ദ്ര​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​സു​രേ​ഷ്, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. പു​ഷ്പ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.