കൃ​ഷി​യി​ട​ത്തി​ലേ​ക്ക് നാ​ട​ന്‍ നെ​ല്ലി​ന​ങ്ങ​ള്‍ തിരിച്ചുവരുന്നു
Saturday, August 24, 2019 1:20 AM IST
പി​ലി​ക്കോ​ട്: ഒ​ന്നാം​വി​ള കൃ​ഷി​ചെ​യ്യു​ന്ന നെ​ല്‍​ക്ക​ര്‍​ഷ​ക​രു​ടെ സ്ഥി​രം ത​ല​വേ​ദ​ന​യാ​ണ് വ​രി​നെ​ല്ല്. നെ​ല്ലി​ന്‍റെ അ​തേ കു​ടും​ബ​ത്തി​ല്‍ പെ​ട്ട​താ​യ​തി​നാ​ല്‍ ഈ ​ക​ള​യെ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​നും നി​യ​ന്ത്രി​ക്കാ​നും പ്ര​യാ​സ​മാ​ണ്.

നെ​ല്ലി​നൊ​പ്പം വി​ള​ഞ്ഞു പാ​ക​മാ​കു​ന്ന വ​രി​നെ​ല്ലി​ന്‍റെ വി​ത്തു​ക​ളെ​ല്ലാം പാ​ട​ത്തു​ത​ന്നെ വീ​ഴു​ന്ന​തി​നാ​ല്‍ ഓ​രോ വ​ര്‍​ഷ​വും പാ​ട​ത്തെ വ​രി​നെ​ല്‍​ച്ചെ​ടി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കും. ഒ​ന്നാം​വി​ള​യു​ടെ സ​മ​യ​ത്താ​ണ് പൊ​തു​വേ വ​രി​നെ​ല്‍​ച്ചെ​ടി​ക​ള്‍ മു​ള​ച്ചു​പൊ​ങ്ങു​ന്ന​തെ​ന്ന​തി​നാ​ല്‍ വ​രി​നെ​ല്ലി​നെ പേ​ടി​ച്ച് ഒ​ന്നാം​വി​ള ത​ന്നെ വേ​ണ്ടെ​ന്നു​വ​ച്ച് ആ ​സ​മ​യം വ​യ​ലു​ക​ള്‍ ത​രി​ശി​ടു​ന്ന​വ​രു​മു​ണ്ട്.
പ​ക്ഷേ ക​രി​വെ​ള്ളൂ​ര്‍-​പെ​ര​ളം പ​ഞ്ചാ​യ​ത്തി​ലെ നെ​ല്‍​വ​യ​ലു​ക​ളി​ല്‍ ഇ​പ്പോ​ള്‍ നെ​ല്‍​ച്ചെ​ടി​ക​ളു​ടെ അ​പ​ര​ന്മാ​രാ​യി വേ​ഷം കെ​ട്ടി​യെ​ത്തി​യ വ​രി​നെ​ല്‍​ച്ചെ​ടി​ക​ളെ​യെ​ല്ലാം ക​ര്‍​ഷ​ക​ര്‍ ആ​ദ്യ​മേ കൈ​യോ​ടെ പി​ടി​കൂ​ടി പി​ഴു​തു​മാ​റ്റു​ക​യാ​ണ്.

കാ​ര​ണം അ​പ​ര​നെ വെ​ല്ലാ​ന്‍ പു​തി​യ നി​റ​ഭേ​ദ​ത്തോ​ടെ​യാ​ണ് യ​ഥാ​ര്‍​ത്ഥ നെ​ല്ലി​ന്‍റെ ചെ​ടി​ക​ള്‍ അ​വ​ത​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ല്ല രാ​സ​വ​സ്തു​ക്ക​ളും ചേ​ര്‍​ത്ത് നി​റം മാ​റ്റി​യ​തൊ​ന്നു​മ​ല്ല. ജ​പ്പാ​ന്‍ വ​യ​ല​റ്റ് എ​ന്ന നാ​ട​ന്‍ നെ​ല്ലി​ന​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലു​ക​ളി​ല്‍ ഒ​ന്നാം​വി​ള കൃ​ഷി​ചെ​യ്യു​ന്ന​ത്. ഇ​ല​ക​ള്‍​ക്കും ത​ണ്ടി​നും ന​ല്ല വ​യ​ല​റ്റ് നി​റം. പേ​രി​ല്‍ മാ​ത്ര​മേ ജ​പ്പാ​നു​ള്ളൂ. ന​മ്മു​ടെ നാ​ട്ടി​ല്‍ ത​ന്നെ എ​ത്ര​യോ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് കൃ​ഷി​ചെ​യ്തി​രു​ന്ന ഇ​ന​മാ​ണ്. അ​രി​ക്ക് ന​ല്ല ചു​വ​പ്പ് നി​റം.

തൊ​ട്ട​ടു​ത്ത പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 45 ഇ​നം നാ​ട​ന്‍ നെ​ല്‍​വി​ത്തു​ക​ളാ​ണ് ഇ​ത്ത​വ​ണ ക​ല​വ​റ​യി​ല്‍ നി​ന്ന് വീ​ണ്ടും പാ​ട​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​നി​യും മു​പ്പ​ത് ഇ​ന​ങ്ങ​ള്‍ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങാ​ന്‍ ത​യാ​റാ​കു​ന്നു. കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല പി​ലി​ക്കോ​ട് കേ​ന്ദ്ര​ത്തി​ന്‍റെ പൈ​തൃ​ക നെ​ല്‍​വി​ത്തു​ഗ്രാ​മം പ​ദ്ധ​തി​ക്കു കീ​ഴി​ലാ​ണ് നാ​ട​ന്‍ നെ​ല്‍​വി​ത്തു​ക​ളു​ടെ വ്യാ​പ​ക​മാ​യ കൃ​ഷി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പി​ലി​ക്കോ​ട് കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ പ​രീ​ക്ഷ​ണ​പ്പാ​ട​ത്ത് നാ​ട​ന്‍ വി​ത്തി​ന​ങ്ങ​ള്‍ വ​ള​ര്‍​ന്നു ക​തി​രി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​വ​യും ക​ര്‍​ഷ​ക​രു​ടെ കൈ​ക​ളി​ലെ​ത്തും.
നാ​ട​ന്‍ നെ​ല്‍​വി​ത്തു​ക​ളു​ടെ ത​ന​താ​യ ഗു​ണ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​തെ​ന്ന് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ലാ​ന്‍റ് ബ്രീ​ഡിം​ഗ് ആ​ൻ​ഡ് ജ​ന​റ്റി​ക്‌​സ് വി​ഭാ​ഗം പ്രഫ​സ​റാ​യ ഡോ. ​ടി. വ​ന​ജ പ​റ​യു​ന്നു. ജ​പ്പാ​ന്‍ വ​യ​ല​റ്റ് കൃ​ഷി​ചെ​യ്യു​ന്ന​തി​ലൂ​ടെ വ​രി​നെ​ല്ല് നി​വാ​ര​ണം സാ​ധ്യ​മാ​കു​ന്ന​തു​പോ​ലെ പ്രാ​യോ​ഗി​ക​മാ​യ എ​ത്ര​യോ പ്ര​യോ​ജ​ന​ങ്ങ​ള്‍ നാ​ട​ന്‍ നെ​ല്ലി​ന​ങ്ങ​ള്‍​ക്കു​ണ്ട്. ത​ന​താ​യ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും സ്വാ​ദും ഔ​ഷ​ധ​ഗു​ണ​വു​മൊ​ക്കെ ഉ​ള്ള​താ​ണ് പ​ല ഇ​ന​ങ്ങ​ളും. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ത്തു​ക​ല​വ​റ​ക​ളി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തി​ലൂ​ടെ ഇ​വ കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. വി​ത്തു​ക​ളു​ടെ കൂ​ടു​ത​ല്‍ ഫ​ല​വ​ത്താ​യ സം​ര​ക്ഷ​ണ​വും വ​രും​ത​ല​മു​റ​ക​ളി​ലേ​ക്കു​ള്ള കൈ​മാ​റ്റ​വും ഇ​തു​വ​ഴി സാ​ധ്യ​മാ​കും.

ഉ​ത്ത​ര​കേ​ര​ള​ത്തി​ല്‍ നി​ന്നു​മാ​ത്രം നൂ​റി​ല​ധി​കം നാ​ട​ന്‍ നെ​ല്ലി​ന​ങ്ങ​ളു​ടെ വി​ത്തു​ക​ള്‍ കാ​ര്‍​ഷി​ക​ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ ശേ​ഖ​രി​ച്ചു സം​ര​ക്ഷി​ക്കു​ന്നു​ണ്ട്.

ഇ​വ​യി​ല്‍ 65 ഇ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും ഗു​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ള്‍ പു​സ്ത​ക​രൂ​പ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ. ​വ​ന​ജ പ​റ​ഞ്ഞു. ഇ​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​നും വി​ത്തു​ക​ള്‍ ശേ​ഖ​രി​ക്കാ​നും നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.
കൃ​ഷി​വ​കു​പ്പി​ന്‍റെ​യും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​മ്പ​തോ​ളം ഏ​ക്ക​ര്‍ നെ​ല്‍​പ്പാ​ട​ത്ത് ജൈ​വ നെ​ല്ലി​ന​ങ്ങ​ള്‍ കൃ​ഷി​ചെ​യ്ത് വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്.
പി​ലി​ക്കോ​ട് കേ​ന്ദ്ര​ത്തി​ല്‍ ഡോ. ​വ​ന​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഏ​ഴോം സീ​രി​സി​ലും ജൈ​വ എ​ന്നു​ത​ന്നെ പേ​രി​ട്ട ഇ​ന​ത്തി​ലും​പ്പെ​ട്ട നെ​ല്‍​വി​ത്തു​ക​ളാ​ണ് ഇ​തി​ല്‍ ഉ​പ​യോ​ഗി​ച്ച​ത്.

നാ​ട​ന്‍ നെ​ല്ലി​ന​ങ്ങ​ള്‍​ക്കു പു​റ​മേ ഈ ​ജൈ​വ നെ​ല്‍​വി​ത്തു​ക​ളും ഇ​വി​ടെ​നി​ന്ന് ക​ര്‍​ഷ​ക​ര്‍​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​വ​യു​ടെ കൃ​ഷി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്നു​ണ്ട്.