ബൈ​ക്കു​ക​ള്‍ ഉ​ര​സി​യ​തി​നെച്ചൊ​ല്ലി സം​ഘ​ട്ട​നം: ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്
Saturday, August 24, 2019 1:18 AM IST
ബ​ദി​യ​ഡു​ക്ക: ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്കം സം​ഘ​ട്ട​ന​ത്തി​ല്‍ ക​ലാ​ശി​ച്ചു. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബ​ദി​യ​ഡു​ക്ക-​കു​മ്പ​ള സം​സ്ഥാ​ന​പാ​ത​യി​ലെ ബേ​ള ധ​ര്‍​ബ​ത്ത​ടു​ക്ക​യി​ലാ​ണ് സം​ഭ​വം. ബേ​ള മ​ജി​ര്‍​പ്പ​ള്ള​ക്ക​ട്ട​യി​ലെ മ​ഹേ​ഷ്(23), ബ​ദി​യ​ഡു​ക്ക​യി​ലെ മു​ഹ​മ്മ​ദ് അ​ര്‍​ഷാ​ഖ് എ​ന്നി​വ​ര്‍​ക്കാ​ണ് സം​ഘ​ട്ട​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. മ​ഹേ​ഷി​ന്‍റെ പ​രാ​തി​യി​ല്‍ അ​ര്‍​ഷാ​ഖ് ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍​ക്കും അ​ര്‍​ഷാ​ഖി​ന്‍റെ പ​രാ​തി​യി​ല്‍ മ​ഹേ​ഷി​നു​മെ​തി​രേ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്തു.