ഒ​ള​വ​റ ഉ​ളി​യത്ത് ക​ട​വി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് ഭ​ര​ണാ​നു​മ​തി
Saturday, August 24, 2019 1:18 AM IST
തൃ​ക്ക​രി​പ്പൂ​ർ: സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ൽ പേ​ര് ചേ​ർ​ക്ക​പ്പെ​ട്ട ഉ​പ്പ് കു​റു​ക്ക​ൽ സ​മ​രം ന​ട​ന്ന ഒ​ള​വ​റ ഉ​ളി​യത്ത് ക​ട​വി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് അ​നു​മ​തി​യാ​യി. കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്ത് ഉ​പ്പ് കു​റു​ക്ക​ൽ സ​മ​രം ന​ട​ന്ന ഈ ​ക​ട​വി​ൽ പാ​ലം വേ​ണ​മെ​ന്ന​ത് പ്ര​ദേ​ശ​വാസികളുടെ നീ​ണ്ടനാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു.

ഉ​ളി​യത്ത് ക​ട​വി​നെ പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നാ​ട്ടു​കാ​രു​ടെ യാ​ത്രാ​ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​വും. ഇ​വി​ടെ പാ​ലം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നാ​ട്ടു​കാ​ർ ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​ര​ത്തെ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ആ​ദ്യ​കാ​ല​ത്ത് ഉ​ളി​യത്ത് ക​ട​വി​ൽ നി​ന്ന് പ​യ്യ​ന്നൂ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ട​ത്തു​തോ​ണി ഉ​ണ്ടാ​യി​രു​ന്നു.

റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് വ​രു​ന്ന​തോ​ടെ ക​വ്വാ​യി കാ​യ​ലി​ൽ നി​ന്ന് ഉ​പ്പ്‌​വെ​ള്ളം ക​യ​റി വ്യാ​പ​ക​മാ​യി കൃ​ഷിന​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യും. ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല സ​മി​തി​യി​ൽ ഉ​ളി​യത്ത് കടവ് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് ഉ​ൾ​പ്പ​ടെ 53 പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്.