ശാ​ന്തി​സേ​ന ദി​നാ​ച​ര​ണം: ദേ​ശീ​യ​സം​ഗ​മം ആ​രം​ഭി​ച്ചു
Saturday, August 24, 2019 1:18 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​ര​ത്ത് 1957 ഓ​ഗ​സ്റ്റ് 23 ന് ​തു​ട​ക്കം കു​റി​ച്ച ശാ​ന്തി​സേ​ന​യു​ടെ സ്മ​ര​ണ​ക​ളു​യ​ര്‍​ത്തി​പ്പി​ടി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150 ാം ജ​ന്മ​വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദ്വി​ദി​ന ദേ​ശീ​യ​സം​ഗ​മം ആ​രം​ഭി​ച്ചു.

മ​ഞ്ചേ​ശ്വ​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​നോ​ബ വെ​ങ്കി​ട റാ​വു ശാ​ന്തി​സേ​ന ഫൗ​ണ്ടേ​ഷ​ന്‍, ഗാ​ന്ധി​സ്മൃ​തി ദ​ര്‍​ശ​ന്‍ സ​മി​തി, ഹ​രി​ജ​ന്‍ സേ​വ​ക് സം​ഘം, ഗാ​ന്ധി പീ​സ് മി​ഷ​ന്‍, മ​റ്റു ഗാ​ന്ധി​യ​ന്‍ പ്ര​സ്ഥാ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗ​മം മ​ഞ്ചേ​ശ്വ​രം ക​ലാ​സ്പ​ര്‍​ശം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ശോ​ഭി​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി (മീ​റ​റ്റ്) ചാ​ന്‍​സ​ല​ര്‍ കു​ന്‍​വ​ര്‍ ശേ​ഖ​ര്‍ വി​ജേ​ന്ദ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ല്‍ ന​മു​ക്ക് ജീ​വി​ത​ല​ക്ഷ്യ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ത് മാ​ന​വ​സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ വേ​ണ്ടി സ്ഥാ​പി​ക്കു​ന്ന ശാ​ന്തി​സേ​ന ട്രെ​യ്നിം​ഗ് സെ​ന്‍റ​റി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ഗാ​ന്ധി പീ​സ് മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജാ​ഗ​ര​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി (ഭോ​പാ​ല്‍) വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. അ​നൂ​പ് സ്വ​രൂ​പ് മു​ഖ്യാ​തി​ഥി​യാ​യി. സ്വാ​മി വി​വി​ക്താ​ന​ന്ദ സ​ര​സ്വ​തി, സ​യ്യി​ദ് അ​താ​ഉ​ല്ല ത​ങ്ങ​ള്‍, ഫാ. ​വി​ന്‍​സ​ന്‍റ് വി​നോ​ദ് സ​ല്‍​ദാ​ന എ​ന്നി​വ​ര്‍ സ​മാ​ധാ​ന​സ​ന്ദേ​ശം ന​ല്‍​കി. ഗാ​ന്ധി​ഗ്രാം റൂ​റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലെ​ത്തി​ച്ച ശാ​ന്തി​ദീ​പ​ത്തെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ സ്ഥാ​പി​ച്ചു.

ച​ട​ങ്ങി​ല്‍ ഡോ. ​അ​നൂ​പ് സ്വ​രൂ​പ് ര​ചി​ച്ച "ഗി​വ് നോ​ണ്‍ കി​ല്ലിം​ഗ് എ ​ചാ​ന്‍​സ്' എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ര​മേ​ശ് ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശാ​ന്തി​ഗീ​ത​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​മ​ത ദി​വാ​ക​ര്‍, ചീ​ഫ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ര​ഞ്ജി​ത് സ​ര്‍​ക്കാ​ര്‍, പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഹ​ര്‍​ഷാ​ദ് വൊ​ര്‍​ക്കാ​ടി, സാം​ബി​യ യു​ജീ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി മു​ന്‍ ഡെ​പ്യൂ​ട്ടി വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. പി. ​വി​ന്‍​സ​ന്‍റ്, മാ​രാ​രി​ക്കു​ളം ഗാ​ന്ധി​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ര​വി പാ​ല​ത്തി​ങ്ക​ല്‍, ര​മേ​ഷ് ശ​ര്‍​മ, എ​സ്.​ജെ. ദി​വാ​ക​ര​ന്‍, ഉ​മ്മ​ര്‍ ബോ​ര്‍​ക്ക​ള, ആ​ര്‍.​പി. ര​വീ​ന്ദ്ര, ഡോ. ​ശി​വ​ന്‍ അ​രു​ണാ​ച​ലം, എം.​ജെ. കി​ണി, ഡോ. ​വി.​ രഘു, ​പ്ര​ഫ. വി. ​ഗോ​പി​നാ​ഥ​ന്‍, ഡോ. ​ആ​ര്‍. മ​ണി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, വി.​വി. പ്ര​ഭാ​ക​ര​ന്‍, ഡോ. ​എം.​എ​സ്. ജോ​ണ്‍, പ​ള​നി, കു​മാ​ര്‍​പ്ര​സാ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ച​ട​ങ്ങി​ല്‍ ക്യാ​പ്റ്റ​ന്‍ കെ.​എം.​കെ. ന​മ്പ്യാ​ര്‍, മാ​ത്യു എം. ​ക​ണ്ട​ത്തി​ല്‍, ഡോ. ​എ​ന്‍. ക​ണ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​രെ എം​പി ആ​ദ​രി​ച്ചു.