സ​മാ​ന്ത​ര ലോ​ട്ട​റി; 1.67 ല​ക്ഷം രൂപ പി​ടി​ച്ചെ​ടു​ത്തു
Friday, August 23, 2019 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​മാ​ന്ത​ര ലോ​ട്ട​റി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ബേ​ക്ക​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ല​ക്കു​ന്നി​ൽ 1,67,000 രൂ​പ ക​ണ്ടെ​ത്തി. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക്കു​ന്ന് ടൗ​ണി​ൽ സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വി​ല്പ​ന ന​ട​ത്തു​ന്ന സ്റ്റാ​ൾ ഉ​ട​മ വ​ട​ക​ര സ്വ​ദേ​ശി നാ​രാ​യ​ണ​നാ​ണ് (നാ​ണു-50) അ​റ​സ്റ്റി​ലാ​യ​ത്.സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പ് എ​ഴു​തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് മൂ​ന്ന​ക്ക ന​മ്പ​റു​ക​ൾ എ​ഴു​തി​യ ക​ട​ലാ​സും പ​ണ​ത്തോ​ടൊ​പ്പം സ്റ്റാ​ളി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ബേ​ക്ക​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ സി.​അ​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മാ​ന്ത​ര ലോ​ട്ട​റി പി​ടി​കൂ​ടി​യ​ത്.
ര​ണ്ടു ദി​വ​സം മു​ൻ​പ് രാ​ജ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന​തി​ർ​ത്തി​യി​ൽ പോ​ലീ​സ് മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.