സെ​ന്‍റ് ജൂ​ഡ്സി​ൽ പാ​ലി​യേ​റ്റീ​വ്‌ കെ​യ​ർ യൂ​ണി​റ്റ്
Friday, August 23, 2019 1:25 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സി​ലെ എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ്‌ കെ​യ​ർ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മെ​ൻ​ഡ​ലി​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷി​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പാ​ലി​യേ​റ്റീ​വ് ന​ഴ്സു​മാ​രാ​യ സി.​ശ​ശി, പി.​ബി​ന്ദു എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ അ​ജി​ത് സി.​ഫി​ലി​പ്പ്, കെ.​സു​ജി​ത്കു​മാ​ർ, സോ​ഫി ജോ​സ​ഫ്, ലൂ​യി ബെ​ൻ, ആ​ൻ​മേ​രി, സ്കൂ​ൾ ഹെ​ൽ​ത്ത് ന​ഴ്സ് മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ൽ യൂ​ണി​റ്റി​ലെ 125 ഓ​ളം കു​ട്ടി​ക​ൾ വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​നോ​ടൊ​പ്പം ചേ​ർ​ന്ന് ഗൃ​ഹ​പ​രി​ച​ര​ണ​മ​ട​ക്ക​മു​ള്ള പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും.