മ​ഞ്ചേ​ശ്വ​ര​ത്ത് ദ്വി​ദി​ന ദേ​ശീ​യ സം​ഗ​മം കേ​ന്ദ്ര​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, August 22, 2019 1:18 AM IST
മ​ഞ്ചേ​ശ്വ​രം: 1957 ഓ​ഗ​സ്റ്റ് 23ന് ​തു​ട​ക്കം കു​റി​ച്ച ശാ​ന്തി​സേ​ന​യു​ടെ സ്മ​ര​ണ​ക​ളു​യ​ര്‍​ത്തി​പ്പി​ടി​ച്ച് മ​ഹാ​ത്മാഗാ​ന്ധി​യു​ടെ 150 ാം ജ​ന്മ​വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഞ്ചേ​ശ്വ​ര​ത്ത് ദ്വി​ദി​ന ദേ​ശീ​യ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു.
വി​നോ​ബ വെ​ങ്കി​ട റാ​വു ശാ​ന്തി​സേ​ന ഫൗ​ണ്ടേ​ഷ​ന്‍, ഗാ​ന്ധി സ്മൃ​തി​ദ​ര്‍​ശ​ന്‍ സ​മി​തി, ഹ​രി​ജ​ന്‍ സേ​വ​ക് സം​ഘം, ഗാ​ന്ധി പീ​സ് മി​ഷ​ന്‍, മ​റ്റു ഗാ​ന്ധി​യ​ന്‍ പ്ര​സ്ഥാ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗ​മം മ​ഞ്ചേ​ശ്വ​രം ക​ലാ​സ്പ​ര്‍​ശം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ പ​ത്തി​ന് കേ​ന്ദ്ര സാം​സ്‌​കാ​രി​ക​മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ശാ​ന്തി​സേ​ന ട്രെ​യ്‌​നിം​ഗ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശോ​ഭി​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി (മീ​റ​റ്റ്) ചാ​ന്‍​സ​ല​ര്‍ കു​ന്‍​വ​ര്‍ ശേ​ഖ​ര്‍ വി​ജേ​ന്ദ്ര, ജാ​ഗ​ര​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി (ഭോ​പാ​ല്‍) വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. അ​നൂ​പ് സ്വ​രൂ​പ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ഹ​രി​ജ​ന്‍ സേ​വ​ക് സം​ഘ് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. ശ​ങ്ക​ര്‍ കു​മാ​ര്‍ സ​ന്യാ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്വാ​മി വി​വി​ക്താ​ന​ന്ദ സ​ര​സ്വ​തി, സ​യ്യി​ദ് അ​താ​ഉ​ല്ല ത​ങ്ങ​ള്‍, ഫാ. ​വി​ന്‍​സ​ന്‍റ് വി​നോ​ദ് സ​ല്‍​ദാ​ന എ​ന്നി​വ​ര്‍ സ​മാ​ധാ​ന​സ​ന്ദേ​ശം ന​ല്‍​കും. ക്യാ​പ്റ്റ​ന്‍ കെ.​എം.​കെ. ന​മ്പ്യാ​ര്‍, മാ​ത്യു എം. ​ക​ണ്ട​ത്തി​ല്‍, കെ.​ആ​ര്‍. ക​ണ്ണ​ന്‍ നീ​ലേ​ശ്വ​രം, ഡോ. ​എ​ന്‍. ക​ണ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ഗാ​ന്ധി പീ​സ് മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ഗാ​ന്ധി സ്മൃ​തി​ദ​ര്‍​ശ​ന്‍ സ​മി​തി ഡ​യ​റ​ക്ട​ര്‍ ദി​പാ​ങ്ക​ര്‍ ശ്രീ ​ഗ്യാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​മ​ത ദി​വാ​ക​ര്‍, കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല പ്രോ. ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ജ​യ​പ്ര​സാ​ദ്, കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ. ​എ. രാ​ധാ​കൃ​ഷ്ണ​ന്‍, മാ​രി​ക്കു​ളം ഗാ​ന്ധി​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ര​വി പാ​ല​ത്തി​ങ്ക​ല്‍, സ​ര്‍​വോ​ദ​യ നേ​താ​വ് ബ​സ​ന്ത്, പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​എ. ഷാ​ഫി, ര​മേ​ശ് ശ​ര്‍​മ, ചീ​ഫ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ര​ഞ്ജി​ത് സ​ര്‍​ക്കാ​ര്‍, പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഹ​ര്‍​ഷ​ദ് വൊ​ര്‍​ക്കാ​ടി, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ‘ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ല്‍ യു​വ​ന​ജ​ന​ത​യു​ടെ ക​ട​മ' എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു​ള്ള ശി​ല്‍​പ​ശാ​ല​യി​ല്‍ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.
24നു ​രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം സാം​സ്‌​കാ​രി​ക​മ​ന്ത്രി എ.​കെ. ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ക​ര്‍​ണാ​ട​ക എം​എ​ല്‍​എ യു.​ടി. ഖാ​ദ​ര്‍,മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്‌​റ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഫ​രീ​ദ സ​ക്കീ​ര്‍ അ​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ക്കും.