എ​ൻ​ഡോ​സ​ൾ​ഫാ​ൻ: സ​മ​ര​പ്ര​ഖ്യാ​പ​നം 25 ന്
Thursday, August 22, 2019 1:16 AM IST
കാ​സ​ർ​ഗോ​ഡ്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ പ്ര​ച​ര​ണം ന​ട​ത്തു​ന്ന ജി​ല്ലാ ക​ള​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​നും ത​ത്‌​സ്ഥാ​ന​ത്തു നി​ന്ന്‌ മാ​റ്റാ​നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ
25നു ​രാ​വി​ലെ 9.30നു ​കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന​ടു​ത്ത് ഒ​പ്പു​മ​ര​ച്ചു​വ​ട്ടി​ൽ സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തും.
കാ​സ​ർ​ഗോ​ഡ് ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണം എ​ൻ​ഡോ​സ​ൾ​ഫാ​ന​ല്ലെ​​ന്ന പ്ര​ചാ​ര​ണം ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തു​നി​ന്ന് ഉ​ണ്ടാ​വു​ന്ന​ത് ദു​രി​ത​ബാ​ധി​ത​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​ങ്ങ​ൾ ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ന്ന​തെ​ന്ന് പീ​ഡി​ത ജ​ന​കീ​യ​മു​ന്ന​ണി അ​റി​യി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​രും സു​പ്രീം കോ​ട​തി​യും എ​ൻ​ഡോ​സ​ൾ​ഫാ​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടും എ​ൻ​ഡോ​സ​ൾ​ഫാ​നെ കു​റ്റ​വി​മു​ക്ത​മാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലി​നു പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.
ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തി​ന​ക​ത്തു നി​ന്ന് സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യ സ​മീ​പ​ന​മു​ണ്ടാ​യി​ട്ടും പ്ര​തി​ക​രി​ക്കാ​ത്ത​തി​നു പി​ന്നി​ൽ എ​ന്തെ​ങ്കി​ലും അ​ജ​ണ്ട​യു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് ജ​ന​കീ​യ​മു​ന്ന​ണി ക​രു​തു​ന്നു.
സ​മ​ര​പ്ര​ഖ്യാ​പ​നം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.