ക​രി​മ്പി​ല​യി​ല്‍ മ​ണ്ണുനീ​ക്കിത്തു​ട​ങ്ങി
Tuesday, August 20, 2019 1:19 AM IST
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക-​പെ​ര്‍​ള അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലെ ക​രി​മ്പി​ല​യി​ല്‍ റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് നീ​ക്കം​ചെ​യ്തു തു​ട​ങ്ങി.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ര​ണ്ട് ജെ​സി​ബി​ക​ളും ടി​പ്പ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് നീ​ക്കം​ചെ​യ്തു തു​ട​ങ്ങി​യ​ത്. ബോ​ളു​ക്ക​ട്ട​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് മ​ണ്ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​വി​ടെ നി​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ല്‍ ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ള​പ്പി​ല്‍ മ​ണ്ണി​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
മൂ​ന്നു​ദി​വ​സം​കൊ​ണ്ട് റോ​ഡി​ലേ​ക്ക് വീ​ണു​കി​ട​ന്ന​തും വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ള്ള​തു​മാ​യ മ​ണ്ണ് നീ​ക്കം​ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന. റോ​ഡ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തെ മ​ണ്ണ് നീ​ക്ക​ണ​മോ​യെ​ന്ന് പി​ന്നീ​ട് തി​രു​മാ​നി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. റോ​ഡി​ലേ​ക്ക് മ​ണ്ണ് വീ​ണു കി​ട​ക്കു​ന്ന​ത് കാ​ര​ണം ക​രി​മ്പി​ല വ​ഴി​യു​ള്ള ഗ​താ​ഗ​തം ആ​ഴ്ച​ക​ളോ​ള​മാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
മ​ണ്ണ് നീ​ക്കം​ചെ​യ്യാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​തി​നാ​ല്‍ ഇ​ന്നു​മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഉ​പേ​ക്ഷി​ച്ച​താ​യി "പ്രൈ​ഡ്' ബ​സ് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.