കൃ​ഷ്ണ​സാ​ഗ​റി​ന് അംഗീകാരം
Monday, August 19, 2019 5:49 AM IST
പ​ട​ന്ന​ക്കാ​ട്: നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ഫി​സി​ക്സ് വി​ദ്യാ​ർ​ഥി എ​ൻ. കൃ​ഷ്ണ​സാ​ഗ​റി​നെ സൈ​നി​ക ഓ​ഫീ​സ​ർ നി​യ​മ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യ എ​സ്എ​സ്ബി സ്ക്രീ​നിം​ഗ് കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ത്തു.
സെ​പ്റ്റം​ബ​ർ അ​ഞ്ചു മു​ത​ൽ 16 വ​രെ മ​ഹാ​രാ​ഷ്ട്ര​യി​ലെ കാം​ടി ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ കൃ​ഷ്ണ​സാ​ഗ​ർ പ​ങ്കെ​ടു​ക്കും. ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക എ​ൻ​സി​സി കാ​ഡ​റ്റാ​ണ്. നീ​ലേ​ശ്വ​ര​ത്തെ വി.​കെ. കൃ​ഷ്ണ​കു​മാ​ർ-​ഗാ​യ​ത്രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.