മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​നി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍
Monday, August 19, 2019 5:47 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ മം​ഗ​ല്‍​പാ​ടി​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി ഇ​നി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​വ​ര്‍​ത്തി​ക്കും.

ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച കി​ട​ത്തി​ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യും അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​റും നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​പി. ദി​നേ​ഷ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റാ​യി​രു​ന്ന ആ​ശു​പ​ത്രി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ക​ഴി​ഞ്ഞ​വ​ര്‍​ഷ​മാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​യ​ര്‍​ത്തി​യ​ത്.

ആ​ശു​പ​ത്രി വി​പു​ലീ​ക​ര​ണ​ത്തി​ന് 20 കോ​ടി​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച കി​ട​ത്തി​ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി നി​ര്‍​വ​ഹി​ക്കു​ന്നു.

നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​രാ​മ​ന്‍ സ്വാ​തി​വാ​മ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ഹു​ല്‍ ഹ​മീ​ദ് (മം​ഗ​ല്‍​പ്പാ​ടി), ഷം​ഷാ​ദ് ഷു​ക്കൂ​ര്‍ (മീ​ഞ്ച), ബി.​എ. അ​ബ്ദു​ൾ

മ​ജീ​ദ് (വൊ​ര്‍​ക്കാ​ടി), മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഇ.​വി. ച​ന്ദ്ര​മോ​ഹ​ന​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​മ​ത ദി​വാ​ക​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് മു​സ്ത​ഫ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​സാ​ദ് റൈ, ​സൈ​റ​ബാ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്‍. സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.