മനം നിറച്ച് ‘മധുരം പ്രഭാതം’
Sunday, August 18, 2019 1:22 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ട്ടി​യവ​യ​റു​ക​ളു​മാ​യി ഇ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കാ​നാ​യി ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പി​ലാ​ക്കു​ന്ന "മ​ധു​രം പ്ര​ഭാ​തം' പ​ദ്ധ​തി കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​വു​ന്നു.

കു​ട്ടി​ക​ൾ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ പേ​ര്‍ മു​ന്നോ​ട്ടു​വ​രു​ന്ന​താ​യി ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി മ​ധു മു​തി​യ​ക്കാ​ല്‍ അ​റി​യി​ച്ചു. പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​സ്‌​കോ​ണ്‍ ബോ​വി​ക്കാ​നം ചാ​പ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍ ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​രെ തേ​ടി​യെ​ത്തി.

പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത 25 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം ഇ​സ്‌​കോ​ണ്‍ ഭാ​ര​വാ​ഹി​ക​ളാ​യ നാ​രാ​യ​ണ പൂ​ജാ​രി, സൂ​ര​ജ് എ​ന്നി​വ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വി​ന് കൈ​മാ​റി. റോ​ട്ട​റി ക്ല​ബ് നീ​ലേ​ശ്വ​രം യൂ​ണി​റ്റ് പ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ളെ ഏ​റ്റെ​ടു​ത്തു.

550 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​തി​ന​കം​ത​ന്നെ സ്‌​പോ​ണ്‍​സ​ര്‍​മാ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ലൂ​ടെ ആ​യി​ര​ത്തി അ​റു​നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ്ര​ഭാ​ത​ഭ​ക്ഷ​ണം ല​ഭി​ക്കു​ക. ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍, വ്യാ​പാ​രി-​വ്യ​വ​സാ​യി സം​ഘ​ട​ന​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​ക്തി​ക​ള്‍, കു​ടും​ബ​ശ്രീ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ്‌​പോ​ണ്‍​സ​ര്‍​മാ​രെ ക​ണ്ടെ​ത്തു​ന്ന​ത്.