സി.​ഒ.​ടി ന​സീ​ർ വ​ധ​ശ്ര​മക്കേ​സ്: ര​ണ്ടു​പേ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
Tuesday, June 25, 2019 1:38 AM IST
ത​ല​ശേ​രി: വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സി.​ഒ.​ടി.​ന​സീ​റി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​ർ ത​ല​ശേ​രി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. കൊ​ള​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​ത്തു എ​ന്ന ജി​തേ​ഷ്, ബ്രി​ട്ടോ എ​ന്ന ബി​പി​ൻ എ​ന്നി​വ​രാ​ണു ത​ല​ശേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​രു​വ​രും ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ത​ള്ളി​യി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നാ​ണു ന​സീ​ർ കേ​സ് ഇ​പ്പോ​ൾ പ​രി​ഗ​ണി​ച്ചു​വ​രു​ന്ന കോ​ട​തി​യി​ൽ ര​ണ്ടു പേ​രും കീ​ഴ​ട​ങ്ങി​യ​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​രു​വ​രെ​യും മ​ജി​സ്ട്രേ​റ്റ് റി​മാ​ൻ​ഡ് ചെ​യ്തു.
ഇ​തോ​ടെ ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി. കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പോ​ലീ​സ് അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്കും.
അ​തേ‌​സ​മ​യം സി.​ഒ.​ടി. ന​സീ​റി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഇ​നി ഇ​ന്നോ​വ​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. ക്രി​ൻ​ഫ്ര പാ​ർ​ക്കി​ൽ ഇ​ന്നോ​വ​യി​ൽ​വ​ച്ചാ​ണു ന​സീ​റി​നെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
പൊ​ട്ട്യ​ൻ സ​ന്തോ​ഷി​നെ ദൗ​ത്യം ഏ​ൽ​പ്പി​ക്കാ​ൻ ഡി​വൈ​എ​ഫ്ഐ നേ​താ​വ് രാ​ജേ​ഷി​നെ ഏ​ൽ​പി​ച്ച​ത് ഈ ​ഇ​ന്നോ​വ​യി​ൽ നി​ന്നാ​ണ്. ഇ​ന്നോ​വ​യു​ടെ ആ​ർ​സി ഉ​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്ത അ​ഞ്ചു​പേ​ർ ഇ​നി​യും അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്.
ഇ​തി​നി​ടെ ന​സീ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു​ണ്ട്.
അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ അ​തീ​വ​ര​ഹ​സ്യ​മാ​ക്കി വ​യ്ക്കാ​ൻ ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മേ​യ് 18ന് ​രാ​ത്രി 7.30 ഓ​ടെ​യാ​ണു ത​ല​ശേ​രി കാ​യ്യ​ത്ത് റോ​ഡി​ൽ​വ​ച്ചു ന​സീ​ർ ആ​ക്ര​മി​ക്ക​പ്പ​ട്ട​ത്.