ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ നീ​ക്ക​ത്തി​ൽ ദു​രൂ​ഹ​ത
Tuesday, June 25, 2019 1:37 AM IST
ത​ളി​പ്പ​റ​മ്പ്: ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം അ​നു​മ​തി ന​ല്‍​കാ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട പാ​ര്‍​ത്ഥ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന് അ​നു​മ​തി നി​ഷേ​ധി​ക്കാ​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​തി​രു​വി​ട്ട താ​ത്പ​ര്യ​മെ​ടു​ത്ത​ത് സം​ശ​യാ​സ്പ​ദ​മെ​ന്ന വാ​ദ​ത്തി​ന് ശ​ക്തി​കൂ​ടു​ന്നു. കെ​ട്ടി​ടം സം​ബ​ന്ധി​ച്ച സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ല്‍ അ​റി​വു​ള്ള ന​ഗ​ര​സ​ഭാ എ​ൻ​ജി​നി​യ​ര്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന് അ​നു​മ​തി ന​ല്‍​കാ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം.​കെ.​ഗി​രീ​ഷി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഈ ​റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​ശേ​ഷം എ​ൻ​ജി​നി​യ​ര്‍​ക്ക് താ​ഴെ​യു​ള്ള ഓ​വ​ര്‍​സി​യ​റെ വി​ളി​ച്ച് പു​തി​യ പ​രി​ശോ​ധ​ന ന​ട​ത്തി​ച്ച സെ​ക്ര​ട്ട​റി വീ​ണ്ടും ന്യൂ​ന​ത​ക​ള്‍ പ​റ​ഞ്ഞ് അ​നു​മ​തി ന​ല്‍​കു​ന്ന​ത് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വ​ത്രേ. ധ​ര്‍​മ​ശാ​ല​യി​ല്‍ ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
അ​ടു​ത്തി​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ ക​ല്യാ​ശേ​രി പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി​യി​ല്‍ കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച പു​തി​യ ഓ​ഡി​റ്റോ​റി​യം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ര​ണ്ട് ബാ​ങ്കു​ക​ള്‍​ക്കും പാ​പ്പി​നി​ശേ​രി​യി​ലും ക​ല്യാ​ശേ​രി​യി​ലും കൂ​റ്റ​ന്‍ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളു​ണ്ട്.
മൊ​റാ​ഴ​യി​ലെ ഉ​ടു​പ്പ​യി​ല്‍ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ മ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ആ​യു​ര്‍​വേ​ദ റി​സോ​ര്‍​ട്ടി​ന്‍റെ ഭാ​ഗ​മാ​യി​ട്ടും കൂ​റ്റ​ന്‍ ഓ​ഡി​റ്റോ​റി​യം ഒ​രു​ങ്ങു​ന്നു​ണ്ട്. ഇ​വ​രു​ടെ ആ​രു​ടെ​യെ​ങ്കി​ലും പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ പ്പെ​ട്ടാ​ണോ സെ​ക്ര​ട്ട​റി പി​ടി​വാ​ശി​യോ​ടെ സാ​ജ​ന്‍റെ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​നെ വേ​ട്ട​യാ​ടി​യ​തെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടു​വ​രി​ക​യാ​ണ്. വ​കു​പ്പു​ത​ല​ത്തി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് സാ​ജ​ന്‍റെ ഭാ​ര്യ ബീ​ന ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പു​തി​യ ആ​വ​ശ്യം. ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ പി.​കെ.​ശ്യാ​മ​ള​യ്ക്ക് സാ​ജ​നോ​ട് ഉ​ണ്ടാ​യ അ​നി​ഷ്ടം സെ​ക്ര​ട്ട​റി ന​ന്നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​യെ നോ​ക്കു​കു​ത്തി​യാ​ക്കി സെ​ക്ര​ട്ട​റി ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ത്തി​യ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തി​പ്പെ​ട്ടു​വ​രു​ന്നു​ണ്ട്.