സ്വ​ർ​ണ​മേ​ഖ​ല​യി​ലെ നി​കു​തി​വ​രു​മാ​നം; ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​കം
Tuesday, June 25, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: സ്വ​ർ​ണ​മേ​ഖ​ല​യി​ലെ നി​കു​തി​വ​രു​മാ​നം കു​റ​വാ​ണെ​ന്ന ധ​ന​കാ​ര്യ​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​താ​ണെ​ന്നും മ​ന്ത്രി യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​ഗോ​വി​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ എ​സ്. അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​ർ കാ​സ​ർ​ഗോ​ട്ട് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം 2017-18 ൽ 394​കോ​ടി രൂ​പ പി​രി​ഞ്ഞു​കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് ധ​ന​കാ​ര്യ​വ​കു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ജൂ​ണി​ൽ ല​ഭി​ച്ച ക​ണ​ക്ക​നു​സ​രി​ച്ചു ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം 327 കോ​ടി​യും നി​കു​തി പി​രി​ഞ്ഞു കി​ട്ടി​യ​താ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടും ധ​ന​കാ​ര്യ​മ​ന്ത്രി സ്വ​ർ​ണ​വ്യാ​പാ​രി​ക​ളെ മു​ഴു​വ​ൻ നി​കു​തി​വെ​ട്ടി​പ്പു​കാ​രാ​യി ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല.
ജി​എ​സ്ടി വ​ന്ന​തി​നു ശേ​ഷം സ്വ​ർ​ണ വ്യാ​പാ​ര​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങി​വി​ൽ​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ആ ​സം​സ്ഥാ​ന​ത്ത് ത​ന്നെ നി​കു​തി അ​ട​ക്കു​ന്നു​ണ്ട്. ര​ക്ഷാ​ധി​കാ​രി ബി. ​ഗി​രി​രാ​ജ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​നാ​ഗ​രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​വി​നീ​ത്, ജ​യ​ച​ന്ദ്ര​ൻ പ​ള്ളി​യ​മ്പ​ലം, കെ.​എം. ബാ​ബു​രാ​ജ്, അ​രു​ൺ നാ​യി​ക്ക് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.