മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണം കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ത​ന്നെ ന​ട​ക്കും: എം​എ​ൽ​എ
Tuesday, June 25, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു​ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ത​ന്നെ പ്ര​വൃ​ത്തി ന​ട​ക്കു​മെ​ന്നും കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.
ചൂ​രി​ത്തോ​ട് മു​ത​ല്‍ എ​രി​ഞ്ഞി​ലം​കോ​ട് പാ​ലം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ ടാ​റിം​ഗ് പൊ​ളി​ഞ്ഞ​ത​ട​ക്കം ഇ​പ്പോ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് വ​സ്തു​ത​ക​ള്‍ മ​ന​സി​ലാ​ക്കാ​തെ​യാ​ണ്. മ​ണ്ണി​ട്ട് ഉ​റ​ക്കു​ന്ന​തി​നു മു​മ്പ് ആ​ദ്യ​ത്തെ ടാ​റിം​ഗ് ഇ​ത്ത​ര​ത്തി​ല്‍ താ​ഴ്ന്നു പോ​കു​മെ​ന്ന് പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് ക​രാ​റു​കാ​ര​ന​ട​ക്കം ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​താ​ണ്. എ​ന്നാ​ല്‍ മ​ണ്ണി​ട്ട് റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം പ​റ്റി​ല്ലെ​ന്ന​തു കൊ​ണ്ട് നാ​ട്ടു​കാ​രു​ടെ ത​ന്നെ നി​ര്‍​ബ​ന്ധ​ത്തി​ലാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്.
ടാ​റിം​ഗി​ന് പ​ത്തു​വ​ര്‍​ഷ​ത്തെ ഗ്യാ​ര​ണ്ടി ക​രാ​റു​കാ​ര​ന്‍ ന​ല്‍​കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് പ​ണം ന​ഷ്ട​മു​ണ്ടെ​ന്ന ആ​കു​ല​ത​യു​ടെ ആ​വ​ശ്യ​മി​ല്ല. റോ​ഡ് വി​ക​സ​ന​ത്തി​ന് സ്ഥ​ലം വി​ട്ടു​കി​ട്ടാ​ത്ത​തും മ​ല​യോ​ര ഹൈ​വേ ഉ​ദ്ദേ​ശി​ച്ചരീ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു ത​ട​സ​മാ​കു​ന്ന​താ​യാ​ണ് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്.
റോ​ഡും പാ​ര്‍​ശ്വ​ഭി​ത്തി​യും മ​ണ്ണി​ടി​ച്ചി​ലി​ല്‍ ത​ക​ര്‍​ന്ന​താ​ണ്. ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​സ്ഥ​യി​ല്‍ ആ​ദ്യ​മാ​യി ടാ​റിം​ഗ് ന​ട​ത്തു​ന്ന റോ​ഡു​ക​ള്‍​ക്ക് സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണി​ത്. കു​ന്നി​ടി​ച്ചു​ള്ള മ​ണ്ണ് റോ​ഡ് ര​ണ്ടും മൂ​ന്നും പ്രാ​വ​ശ്യം ടാ​റിം​ഗ് ന​ട​ന്നാ​ല്‍ മാ​ത്ര​മേ ഉ​റ​ച്ചുകി​ട്ടു​ക​യു​ള്ളൂ​വെ​ന്നും അ​തി​നു സാ​വ​കാ​ശം വേ​ണ്ടി​വ​രു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.