ദീ​പി​ക ന​മ്മു​ടെഭാ​ഷാ പ​ദ്ധ​തി ആ​രം​ഭി​ച്ച ു
Tuesday, June 25, 2019 1:34 AM IST
ക​രി​വേ​ട​കം: ക​രി​വേ​ട​കം എ​യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി തു​ട​ങ്ങി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു പൊ​ട്ടം​പ്ലാ​ക്ക​ലി​ന് ദീ​പി​ക കൈ​മാ​റി എ​ൽ​ഐ​സി കാ​ഞ്ഞ​ങ്ങാ​ട് ശാ​ഖ​യി​ല ഏ​ജ​ൻ​റും ക​രാ​ട്ടേ പ​രി​ശീ​ല​ക​നു​മാ​യ ഷാ​ജി പൂ​വ​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദീ​പി​ക കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യ മാ​നേ​ജ​ർ സെ​ബാ​ൻ കാ​ര​ക്കു​ന്നേ​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ഫാ. ​മാ​ത്യു പൊ​ട്ടം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്ര​ധാ​നാ​ധ്യാ​പി​ക കെ .​ഇ. മേ​രി സ്വാ​ഗ​ത​വും സി​സ്റ്റ​ർ മേ​ഴ്സി എം​എ​സ്എം​ഐ ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​ജി പൂ​വ​ക്കു​ള​മാ​ണ് സ്കൂ​ളി​ലെ മു​ഴു​വ​ൻ ക്ലാ​സ് മു​റി​ക​ളി​ലേ​ക്കും ഒ​രു വ​ർ​ഷ​ത്തേ​ക്ക് ദീ​പി​ക സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.